ദേവനന്ദ 2 [വില്ലി]

Posted by

പാതി ഉറക്കത്തിനിടയിൽ ആണ് കട്ടിലിന് ഒരനക്കം തോന്നി ഞാൻ കണ്ണ് തുറന്നു നോക്കുമ്പോ ബെഡിനടുത് നിൽക്കുന്ന അവളെ ആണ് കണ്ടത് .

“എന്താ ? “

” ഏടത്തി പറഞ്ഞു ഇവിടെ കിടക്കാൻ.. “

” അതിന് എന്റെ കട്ടിലിൽ കിടക്കണോ നിനക്കു  ?

അആഹ് താഴേ എവിടെ എങ്കിലും കിടക്കു. “

പറഞ്ഞു തീരുന്നതിന് മുന്നേ അവൾ തറയിലേക് ഇരുന്നിരുന്നു.  നോക്കുമ്പോ കിടക്കാൻ ഉള്ള എല്ലാ സാധനങ്ങളും റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത്.  ഇവൾ ഇത് എന്ത് ഭവിച്ചാണാവോ ?

രാത്രി ഇടക്കെപ്പോളോ കണ്ണ് തുറന്നു നോക്കുമ്പോ ഒരു ഏങ്ങലടി ശബ്ദം മാത്രം മുഴങ്ങി കേട്ടത് രാവിലെയും ഞാൻ ഓർത്തു..  രാവിലെ തന്നെ എഴുന്നേറ്റു ആർക്കും വലിയ മുഖം കൊടുക്കാതെ വേഗം റെഡി ആയി കോളജിലേക്ക് പോന്നു.  കോളേജിലെ അവസ്ഥ മോശം ഒന്നും അല്ലായിരുന്നു.  കല്യാണം കഴിഞ്ഞതറിഞ്ഞ പലരുടെയും കാര്യന്ന്വേക്ഷണത്തിൽ നിന്നും വേറെ ചിലരുടെ ട്രീറ്റ് ചോദിക്കലിൽ നിന്നും വേറെ തെണ്ടികളുടെ കളിയാക്കലുകളിൽ നിന്നും ഒക്കെ ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറി…

” കോളേജ് ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു ഞാൻ.  പിന്നെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ  സമാധാനം എനിക്ക് ഇവിടെ ഉണ്ട്.. “

“:അതിന് വീട്ടിലെന്താടാ നിനക്കിത്ര സമാധാനക്കേട്‌.. “

Leave a Reply

Your email address will not be published. Required fields are marked *