ദേവനന്ദ 2 [വില്ലി]

Posted by

പറഞ്ഞു തീർന്നതേ കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു അവൾ.

…..

” നീ ഇതെങ്ങോട്ടാ ഈ രാവിലെ? “

പുറത്തേക് ഇറങ്ങാൻ തുടങ്ങിയ എന്നോട്  അമ്മയാണ് ചോദിച്ചത്.  ഇന്ന് ശനി  ആയത് കൊണ്ട് കോളേജിലെക്കു എന്ന് പറയാൻ പറ്റിയില്ല.

” അമ്മേ ഞാൻ വെറുതെ പുറത്തു വരെ. “

” കല്യാണം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ ഇരിക്കാൻ സമയം ഇല്ലാതെ ആയല്ലോ നിനക്കു.  പ്രേമിച്ച പെണ്ണിനെ കാണാൻ വയ്യാത്ത കൊണ്ട് ആണോ. അതോ ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കാൻ ഉള്ള പ്രയാസം കൊണ്ടാണോ.. “

ഞാൻ മറുപടി ഒന്നും കൊടുക്കാതെ തല താഴ്ത്തി നിന്നതേ ഒള്ളു.

” ആ പെണ്ണിനെ ഇങ്ങനെ വീട്ടിൽ അടച്ചിടാനാണോ നിന്റെ തീരുമാനം.  ആ കൊച്ചും നിന്റെ കൂടെ ആ കോളേജിൽ തന്നല്ലേ പഠിക്കുന്നത്.  അതിനെ പഠിക്കാൻ വിടണ്ടാ എന്നാണോ നിന്റെ തീരുമാനം.  “

” അമ്മേ ഞാൻ അതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല… “

Leave a Reply

Your email address will not be published. Required fields are marked *