ദേവരാഗം 6 [ദേവന്‍]

Posted by

“…. അമ്മേടെ ചക്കര ഉറങ്ങിക്കോ… നമ്മളേ നാളെ രാവിലേ നാട്ടിലെത്തൂള്ളൂട്ടോ… വാവ ചാച്ചിക്കോ…” ഓ പെണ്ണ് മലയാളിയാണ്.. അവള്‍ കുഞ്ഞിനെ ഉറക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അവനുറങ്ങിയില്ല… തന്നെയുമല്ല കരച്ചിലും തുടങ്ങി…

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അടുത്ത സീറ്റിലിരുന്ന ചിലരൊക്കെ ഉണര്‍ന്ന്‍.., ഉറക്കം തടസ്സപ്പെടുതിയത്തിനു അവളെ ഈര്‍ഷ്യയോടെ നോക്കി.. അവളുടെ പെടാപ്പാട് കണ്ടിട്ട് ഇടയ്ക്ക് ഞാനൊന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി… അവള്‍ എന്റെ നേരെ നോക്കി വിഷമിച്ച് ഒന്ന് ചിരിച്ചു..

അവള്‍ ഒറ്റയ്ക്കാണെന്ന് തോന്നുന്നു.. ഇല്ലെങ്കില്‍  അവളീ പാട് പെടുന്നതുകണ്ട് കൂടെയുള്ള ആരെങ്കിലും സഹായത്തിനു എത്തേണ്ട സമയം കഴിഞ്ഞു….

“… കുഞ്ഞിനു വിശന്നിട്ടായിരിക്കും കരയുന്നത്…” എന്റെ സംസാരം കേട്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു..

“… സാറ് മലയാളിയാണല്ലേ…. എന്ത് ചെയ്യാനാ… ബസ്സില്‍ കയറുന്നതിനു മുന്പ് ഞാന്‍ ഫീഡ് ചെയ്തിട്ട് ഇവനെ ഉറക്കിയതായിരുന്നു… ഇപ്പൊ ഇനി എന്ത് ചെയ്യും…”

“… അതിനെന്താ ഒന്നുകൂടി ഫീഡ് ചെയ്യണം…” ഞാന്‍ ഒന്നും ആലോചിക്കാതെ വളരെ കൂളായി അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ ദയനീയ ഭാവത്തില്‍ എന്നെ നോക്കി… ആ നോട്ടത്തിന്റെ അര്‍ദ്ധം എനിക്കപ്പോള്‍ തന്നെ മനസ്സിലായി.. ഞാന്‍ അടുത്തിരിക്കുമ്പോള്‍ അവള്‍ക്ക് കുഞ്ഞിനു മുലകൊടുക്കാന്‍ മടി…

“…ഓ സോറി… ഒരു കാര്യം ചെയ്യൂ… ഞാന്‍ മാറിത്തരാം ഇയാള് ഈ വിന്‍ഡോ സൈഡിലേക്കിരുന്നോ..” അത് കേള്‍ക്കാന്‍ കാത്തിരുന്നപോലെ അവള്‍ കുഞ്ഞിനേയും എടുത്ത് എനിക്ക് വഴി ഒഴിഞ്ഞു നിന്നു… ഞാന്‍ എഴുന്നേറ്റ് മാറിയപ്പോള്‍ അവള്‍ വിന്‍ഡോ സൈഡില്‍ ഇരുന്നു.. എന്നിട്ടും കുഞ്ഞിനു മുലകൊടുക്കാതെ അവള്‍ മടിച്ചു നിന്നു…  അവള്‍ക്ക് ബട്ടണ്‍ അഴിച്ച് മുല പുറത്തെടുക്കണമായിരുന്നു … ഞാന്‍ അവള്‍ക്ക് പുറം തിരിഞ്ഞു നിന്നു…

“… സാറ് ഇരുന്നോ…” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കടുത്ത് ഇരുന്നു… അവള്‍ ഷാള്‍ കൊണ്ട് കുഞ്ഞിനെ മറച്ചു പിടിച്ചുകൊണ്ട് അവനെ മുലയൂട്ടി… പതുക്കെ കുഞ്ഞിന്റെ തുടയില്‍ തട്ടിയുറക്കി… ഞാന്‍ അവളുടെ നേരെ നോക്കാന്‍ പോയില്ല…

“…  സാറ് നാട്ടിലേയ്ക്കാണോ…???” അവള്‍ പതുക്കെ ചോദിച്ചു.. ഞാന്‍ തലകുലുക്കി..

Leave a Reply

Your email address will not be published. Required fields are marked *