കുക്കർ ഒരുവിസിൽ അടിച്ചപ്പോൾ അവൾ ചിക്കൻ അടുപ്പീന്ന് ഇറക്കി.
ഞാനിതൊക്കെ ചെറിയൊരു കൗതുകത്തോടെ നോക്കിയിരുന്നു. അപ്പൊ ഇവക്കിതൊക്കെ അറിയായിരുന്നല്ലേ…!
ഉള്ളിയൊക്കെ ഒന്ന് മൂത്ത് വന്നതും മുറിച്ചുവച്ചിരുന്ന തക്കാളിയും കൂടെ അതിലേക്ക് ഇട്ടു. പിന്നെ മുളക് പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി ഇതൊക്കെ ചേർത്ത് ഇളക്കി.
പിന്നെ കുക്കറിൽ ഇട്ട് വേവിച്ചിരുന്ന ചിക്കൻ കൂടെ അവളതിലേക്ക് ഇട്ടു.
അപ്പൊ അവിടെ പരന്ന ആ മണം.
‘ ഹെന്റെ സാറേ…..!!’
വായിൽ വെള്ളം നിറഞ്ഞുപോയി. ഒരു കപ്പല് കിട്ടിയിരുന്നേ വായിലൂടെ ഓടിച്ച് കളിക്കായിരുന്നു.!!
അവൾ തീ കുറച്ചുവച്ച് കറി നല്ലപോലെ ഇളക്കി. പിന്നെ അവസാനവട്ട ജോലിപോലെ ബാക്കിയുണ്ടായിരുന്ന മുളകും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ അതിലേക് ചേർത്തു. കുറച്ചുനേരം കൂടെ അതൊന്ന് തിളക്കാൻ വിട്ടിട്ട് അവൾ സ്റ്റവ് ഓഫ് ചെയ്തിട്ടെന്നെ നോക്കിയൊന്ന് ചിരിച്ചു.
അതിന് ഞാനുമവളെനോക്കിയൊന്ന് ചിരിച്ചു.
ഒന്നുവില്ലേ ചിക്കനൊക്കെ ഉണ്ടാക്കിത്തന്നെയല്ലേ… ചിരിക്കാഞ്ഞിട്ട് ഫീലായിട്ടവള് അത് തൊടാമ്പോലും സമ്മതിച്ചില്ലേ അതിലും വല്യനാണക്കേട് വേറെയില്ല..!!
“” അപ്പൊ ഉണ്ടാക്കാനറിയാന്ന് ചുമ്മാ പറഞ്ഞതല്ലാലെ…!! താൻ ചുമ്മാ തള്ളിയതാന്ന് ഓർത്ത് നിക്കുവായിരുന്നു ഞാൻ… “”
പക്ഷേ അവളതിന് മറുപടിയൊന്നും തന്നില്ല. വെറുതെയൊന്ന് ചിരിച്ചുകാണിക്കുകമാത്രം ചെയ്തു.
‘ഹൊ…! ഒരു ചിക്കങ്കറി ഉണ്ടാക്കിയപ്പോഴേക്കവളുടെ ജാഡ നോക്കിക്കേ… ഏപ്പരാച്ചി..!! ഇക്കണക്കിനിവള് വല്ല ബിരിയാണിയെങ്ങാനും ഉണ്ടാക്കിയാലെന്തായിരിക്കും..!!”
മനസിലവളെ തെറിയുമ്പറഞ്ഞ് ഞാൻ കഴിക്കാനായ്
കുറച്ച് നെയ്ചോറും ചിക്കനും എടുത്തുകൊണ്ട് ഡൈനിംഗ് ടേബിളിൽ ചെന്നിരുന്നു.
മൊത്തത്തിലുള്ളയാ മണം…! കൊതിയായിട്ട് പാടില്ല.
സത്യത്തിലെനിക്കിപ്പോ താടകയോട് കുറച്ച് ബഹുമാനമൊക്കെ തോന്നണുണ്ട്.
ഒന്നുവില്ലേ നമുക്കറിയാത്ത കാര്യം ചെയ്യുമ്പോ അതങ്ങീകരിച്ചുകൊടുക്കാനുള്ള മനസെനിക്കുണ്ടെന്ന് കൂട്ടിക്കോ..!