ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

Posted by

” മര്യാദയ്ക്ക് വണ്ടി എടുക്കുന്നുണ്ടോ..അതോ ഞാനിപ്പോ തിരിച്ചിറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കണോ… ”

അവള് ഒരു കൂസലില്ലാതെ ഇതും പറഞ്ഞ് ചുറ്റിലും കണ്ണോടിക്കുന്നത് കണ്ടു

” നീ ഏത് കാലിൻ്റെടേല് വേണേലും കെട്ടി എടുക്ക്…എൻ്റെ നെഞ്ചത്തോട്ട് കയറുന്നതെന്തിനാ… ”

അവള് പറഞ്ഞതിൻ്റെ പൊരുള് മനസ്സിലാകാത്ത ഞാൻ… ദേഷ്യത്തോടെ ചീറി…

” അങ്ങനെ ആണോ… എന്നാ ഒരു വീഡിയോ ഒരാൾക്ക് സെൻ്റ് ചെയ്യട്ടെ എന്നിട്ടിറങ്ങാം…ചേട്ടന് തിരക്കുണ്ടോ… ”

അവള് മിററിലൂടെ ഒരാക്കിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു… അപ്പോഴാണ് തലേന്നത്തെ കാര്യം എനിക്ക് ഓർമ്മ വന്നത്

” ഇത് വല്ല്യ കുരിശായല്ലോ…നീയെന്താടി എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാണോ… ”

ഞാൻ ദേഷ്യം അടക്കി പിടിക്കാൻ പാടുപെട്ടു…

 

” അങ്ങനൊന്നൂല്ല്യ…ഒരു ലിഫ്റ്റ് ചോദിച്ചതല്ലേ മാഷേ… എൻ്റെ വണ്ടി ശ്രദ്ധ കൊണ്ടുപോയി…അതോണ്ട് ഒന്ന് ഡ്രോപ്പ് ചെയ്യ് പ്ലീസ്…ഒരൊറ്റ തവണ…ഇനി അതും പറഞ്ഞ് ഞാൻ ശല്ല്യം ചെയ്യില്ല പ്രോമിസ്സ്… ”

അവള് പുറകീന്ന് പിള്ളാരെ പോലെ വാശി പിടിച്ചു… ഇതെന്തിൻ്റെ കുഞ്ഞെൻ്റെ പടച്ചോനേ…

” ശല്ല്യം…ആ വിഡിയോ മാത്രമാണ് നിന്റെ ആയുസ്സിന്റെ ബലം… ”

ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു…അതിനവള് ചിരിക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല…

” പിന്നേ….ഇന്നലത്തെ പോലെ അല്ല പതുക്കെ പോവണം… ”

വണ്ടി ഹോസ്പിറ്റൽ ഗേറ്റ് കടന്നതും അവള് ഓർമ്മിപ്പിക്കാൻ എന്നോണം പറഞ്ഞു… അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല… പതിവിലും ഇച്ചിരി വേഗത കുറച്ചു…അവളെ പേടിച്ചിട്ടൊന്നുമല്ല… ഇന്നത്തോടെ ശല്ല്യം ഒഴിവായി കിട്ടും എന്ന് പറഞ്ഞത് കൊണ്ട് മാത്രം…

” എങ്ങോട്ടാ… ”

കുറച്ച് മുന്നോട്ടെത്തിയപ്പോൾ ഇന്നലെ പോയ വഴി തന്നെയാണോന്ന് അറിയാൻ വേണ്ടി ഞാൻ ചോദിച്ചു

” മണാലിക്ക് എന്ത്യേ… ”

Leave a Reply

Your email address will not be published. Required fields are marked *