അവള് എന്നെ ആക്കിചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
” മണാലി…. നിൻ്റണ്ണാക്കില് ഞാൻ മണല് കോരി ഇടുന്നത് വരെ ഉണ്ടാവും ഈ ഊതല്…. ”
അവളുടെ മറുപടി ദഹിക്കാത്ത ഞാൻ ഇത്തവണ പതിവ് കലിപ്പ് പുറത്തെടുത്തു…
” പിന്നെ ഞാനെന്താ പറയണ്ടേ…ഇന്നലേ പോയ വഴിയെല്ലെങ്കി ഞാൻ ആദ്യമേ പറയില്ലേ…ഇങ്ങനൊരു മണ്ടൻ… ”
അവള് പുറകീന്ന് പതിവ് ആക്കിചിരിയോടെ പറഞ്ഞു….അത് കേട്ടതും എനിക്ക് വിറഞ്ഞ് കേറി….മൈരിനെ എടുത്ത് ഭിത്തിയിൽ അടിക്കണം…പക്ഷെ അവസ്ഥ മറ്റൊന്നായി പോയി….
” ഡി പുല്ലേ… എനി വായി തോന്നുന്നത് വിളിച്ചാ ഞാൻ വല്ല ലോറിയുടെ എടയിലേക്കും ചെന്ന് കൊണ്ടോയി കേറ്റികൊടുക്കും…പറഞ്ഞേക്കാം ”
അവളുടെ മണ്ടൻ വിളി തീരെ ദഹിക്കാത്ത ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി ചീറി…
” അപ്പൊ നീയും ചാവുമല്ലോ… എന്നാ പിന്നെ അങ്ങനായിക്കോട്ടേ… ”
അവളും വിട്ടു തന്നില്ല…
” ഞാൻ ഹെൽമെറ്റ് ഇട്ടിട്ടുണ്ട് അതോണ്ട് കഷ്ടിച്ച് ചെലപ്പൊ രക്ഷപെടും പുല്ലേ… പക്ഷെ നീ ചാവും…. ”
അവളോട് തോറ്റ് കൊടുക്കാൻ മനസ്സില്ലാത്ത ഞാൻ വായിൽ വന്ന പൊട്ടത്തരം വിളിച്ചു പറഞ്ഞു… അല്ലപിന്നെ ലോറിക്കടിയിൽ പെട്ടാ ഹെൽമെറ്റ് കൊണ്ട് എന്ത് കാര്യം…പക്ഷെ ലോക പാഴായത് കൊണ്ട് അവളത് വിശ്വസിച്ചൂന്ന് മിററിലൂടെ ഉള്ള പേടി കലങ്ങിയ അവളുടെ തിരുമോന്ത കണ്ടപ്പൊ എനിക്ക് മനസ്സിലായി…. അതോണ്ട് പിന്നെ ശല്ല്യം ഒന്നും ഉണ്ടായിരുന്നില്ല…
” ഡാ പൊട്ടകണ്ണാ…അല്ല ഡ്രൈവർ…ഒന്ന് വണ്ടി നിർത്ത്… ”
കുറച്ച് മുന്നോട്ടൊരു പാലത്തിന്റെ അടുത്തെത്തിയപ്പൊ അവള് പൊറകീന്ന് വിളിച്ചു
” പൊട്ടകണ്ണൻ നിന്റെ തന്ത….ഡ്രൈവറ് നിന്റെ തന്തേട തന്ത…ഈ രണ്ട് മലരന്മാര് കാരണാ നിന്നെ പോലുള്ള സാധനങ്ങൾ ഭൂമിയിൽ ഉണ്ടായത്… ”
അവളുടെ വിളികേട്ട് സഹിക്കവയ്യാതെ ഞാൻ ചീറി…മൈരിനെത്ര പറഞ്ഞാലും മനസ്സിലാവില്ല…ഇതിനെ ഒക്കെ ഒരു ഫ്രീ വിസ കൊടുത്ത് അങ്ങ് മേപ്പോട്ടെടുത്തൂടെ എൻ്റെ ദൈവമേ….ഇനി പൈസ തന്നാലേ കൊണ്ടോവൂന്നാണേൽ ഞാൻ തരാം…ഒന്നീ പാവത്തിന്റെ വിളി കേൾക്ക്…മനസ്സിൽ അതും ആലോചിച്ച് ഞാൻ വണ്ടി നിർത്തി…