ദിവ്യയുടെ വിധി 3 [Arhaan]

Posted by

 

 

അവൾ അവന്റെ അടുത്തു നിന്നും മാറി നിന്നു…അവൻ അവളോട്‌ പറയാൻ നോക്കിയെങ്കിലും അവൾ അതിനു സമ്മതിച്ചില്ല…എന്നാൽ അവനു ഇറങ്ങിപോകുകയല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു…ഹരി മുറി വിട്ടു ഇറങ്ങിയ പ്പോൾ അവൾ പൊട്ടിക്കരഞ്ഞു…..

 

എന്നാൽ മുറി വിട്ടു ഇറങ്ങിയ ഹരിക്ക് അവളോട്‌ ഉള്ളിൽ ദേഷ്യം നിറഞ്ഞു….അവളോട്‌ ഒരു തരം പക മനസ്സിൽ ഉണ്ടായി… അവളെ ഒരു പാഠം പഠിപ്പിക്കണം എന്ന തീരുമാനം അവൻ എടുത്തു…

 

പിറ്റേ ദിവസം മുതൽ ദിവ്യയും ദേവനും പഴയതുപോലെ മറ്റുള്ളവരുടെ മുൻപിൽ പെരുമാറിയെങ്കിലും അവൻ അവൾക്കുള്ള പണി തുടങ്ങിയിരുന്നു….അവളെയും ഹരിയെയും തമ്മിൽ തെറ്റിക്കുക.. അതിനു ആദ്യം അവളെ വീട്ടുകാരുടെ മുന്നിൽ മോശക്കാരി ആകണം…അതിനു ഹരി ഒരു മാർഗം തിരഞ്ഞെടുത്തു……

 

പിറ്റേ ദിവസം മുതൽ അവൻ അവിടെ ഉള്ള എല്ലാവരുടെയും ഉള്ളിൽ ഇത്രയും നാൾ ആയിട്ടും അവൾ എന്താണ് ഗർഭിണി ആവാത്തത് എന്ന സംശയം ഉണ്ടാക്കി…അവൾ ഗർഭിണി ആവാൻ ഒരുക്കമല്ലെന്നും ഇനിയും ഗർഭിണി ആയാൽ നാട്ടിൽ പെരുപോകും എന്നകാരണം കൊണ്ട് അവൾ ഗർഭിണി ആകാത്തതാണെന്നും അവൻ അവരുടെ വീട്ടിലെ വേലക്കാരിയെ കൊണ്ട് പറയിപ്പിക്കാൻ തുടങ്ങി….

 

അതു ആദ്യം ഏറ്റിലെങ്കിലും എല്ലാവരുടെയും ഉള്ളിൽ സംശയം ഉണ്ടാകാൻ തുടങ്ങി….അതു തന്നെ ആയിരുന്നു ദേവനും വേണ്ടിയിരുന്നത്….

 

ദിവ്യയും ഹരിയും ശ്രമിക്കുന്നുണ്ടെങ്കിലും ആകതത്തിൽ ദിവ്യക്ക് ചില സംശയങ്ങൾ ഉണ്ടെങ്കിലും അവൾ അത് മറച്ചുവെച്ചു… അപ്പോഴേക്കും കാര്യങ്ങൾ മാറിയിരുന്നു….ദിവ്യയോടുള്ള പെരുമാറ്റം എല്ലാവരുടെയും മാറാൻ തുടങ്ങി…ദേവിയുടെ ഒഴികെ….ദിവ്യയെ എല്ലാവരും ഒരു കുറ്റക്കാരി ആയി കാണാൻ തുടങ്ങി….അതു ദിവ്യക്ക് വലിയ സങ്കടം ആണ് നൽകിയത്….

 

Leave a Reply

Your email address will not be published. Required fields are marked *