ദൂരങ്ങളിലേക്ക് 3🍃[പട്ടം]

Posted by

 

അമ്മച്ചി.

 

ആ വാക്ക് അവന്റെ വായിൽ നിന്ന് അറിയാതെ വഴുതി വന്നിരുന്നു. വാതിലിനരികിൽ നിന്ന അന്നാമ്മയുടെ മുഖത്ത് ഒരുനിമിഷം ഒരു സ്നേഹവേദന തെളിഞ്ഞു.

 

പക്ഷേ അവൾ ഒന്നും പറഞ്ഞില്ല. വാ മോനേ…എന്ന് മാത്രം മൃദുവായി പറഞ്ഞു.

 

ഫിലിപ്പ് അകത്തേക്ക് കയറുമ്പോൾ ഡൈനിങ് ടേബിളിനരികിൽ ഇതിനകം രണ്ട് പേർ ഇരുന്നിരുന്നു.

 

ഒരാൾ സാറ. മറ്റെയാൾ..ജിനി. മുടി അല്പം കെട്ടിപ്പിണഞ്ഞിട്ട്. പനി മാറിയതിന്റെ അലസത മുഖത്ത് ഉണ്ടായിരുന്നു.

അവൾ ആദ്യം ഫിലിപ്പിനെ മുഴുവൻ ഒന്ന് നോക്കി. അവളുടെ നോക്കിൽ കുറച്ച് കൗതുകം ഉണ്ടായിരുന്നു.

ആഹാ…അവൾ പതുക്കെ പറഞ്ഞു.

 

‘ഇതാണോ ഇന്നലെ അമ്മച്ചി പറഞ്ഞ പുതിയ ആൾ’?

 

ഫിലിപ്പ് ഒന്ന് നാണത്തോടെ നിന്നു. സാറ തല താഴ്ത്തി ചിരിച്ചു. ജിനി…അന്നാമ്മ കണ്ണുകൊണ്ട് ശാസിച്ചു.

 

എന്താ അമ്മേ, ഞാൻ ഒന്നും തെറ്റായി പറഞ്ഞില്ലല്ലോ, ജിനി ചുണ്ടു ചുളിച്ചു.

അവൾ വീണ്ടും ഫിലിപ്പിനെ നോക്കി. ചേട്ടാ, ‘നീ റിയൽ ആണോ’?

 

സിനിമയിൽ നിന്നോ ഇറങ്ങി വന്നതാണോ? ഫിലിപ്പ് ഒരുനിമിഷം എന്ത് പറയണമെന്ന് അറിയാതെ നിന്നു.

സാറ പൊട്ടിച്ചിരി അടക്കാൻ ശ്രമിച്ചു. ‘ജിനി, മതിയാക്ക്’…സാറ പറഞ്ഞു.

 

 

‘എന്ത് മതിയാക്ക്’? “ഞാൻ സത്യം ആണല്ലോ പറയുന്നത്”. അവൾ കസേരയിൽ ചാരിയിരുന്നു.

 

“അമ്മേ, ഈ ചേട്ടൻ വന്നതോടെ നമ്മുടെ വീട്ടിലെ സ്റ്റാൻഡേർഡ് ഒന്ന് കയറിയല്ലോ”. ജിനി! ഇത്തവണ അന്നാമ്മ കുറച്ച് കർശനമായി വിളിച്ചു.

 

ഫിലിപ്പ് അല്പം ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *