ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

Posted by

 

എന്നാൽ പാടവരമ്പിനോട് ചേർന്നുള്ള വഴിയിലൂടെ ഓടിവരികയായിരുന്ന അവൾ പെട്ടെന്ന് ബ്രേക്കിട്ടത് പോലെ നിന്നുപോയി. ദേ… തൊട്ടുമുന്നിൽ കൈകൾ രണ്ടും മാറിൽ പിണച്ചുവെച്ച്, ചുണ്ടിൽ ആ സ്ഥിരം കള്ളച്ചിരിയുമായി നിൽക്കുന്നു നമ്മുടെ നായകൻ ആനന്ദ്!

 

വഴിയിൽ തീരെ പ്രതീക്ഷിക്കാതെ അവനെ മുന്നിൽ കണ്ടപ്പോൾ തനു ശരിക്കും ഒന്നമ്പരന്നു. എങ്കിലും ആ ഞെട്ടൽ പുറത്തുകാണിക്കാതെ, അവന് യാതൊരു വിലയും കൊടുക്കാത്ത മട്ടിൽ മുഖം വെട്ടിത്തിരിച്ച് അവൾ ഓട്ടം തുടർന്നു.

 

അവനെ വകവെക്കാതെ വേഗത്തിൽ കടന്നുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് ആ അപകടം പിണഞ്ഞത്.

 

ഇന്നലെ പെയ്ത മഴയുടെ ബാക്കിയായി വരമ്പിലെ മണ്ണിൽ നല്ല വഴുവഴുപ്പുണ്ടായിരുന്നു. അവനെ മൈൻഡ് ചെയ്യാതിരിക്കാനുള്ള തത്രപ്പാടിൽ അവളുടെ കാലുകൾ കൃത്യമായി ചെന്നുവീണത് ആ ചെളിനിറഞ്ഞ വഴുവഴുപ്പിലേക്കാണ്.

 

തെന്നിമാറിയ കാലുകൾക്ക് ബാലൻസ് കിട്ടാതെ വന്നതും കാറ്റ് പോയ ബലൂൺ പോലെ തനു താഴേക്ക് പതിച്ചു.

 

“അമ്മേ…!” എന്നൊരു വലിയ അലർച്ചയോടെ, കൈകാലുകളിട്ടടിച്ച് അവൾ നേരെ ചെന്ന് വീണത് താഴെ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന ആ പാടത്തേക്കാണ്!

 

നല്ല കിടിലൻ ഒരു വീഴ്ച!

അവൾപെട്ടെന്ന് തന്നെ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ആ വഴുവഴുപ്പിൽ ചേറിൽ കാൽ ഉറയ്ക്കുന്നുണ്ടായിരുന്നില്ല. വീണ്ടും വീഴാൻ പോയതും, മുന്നിലേക്ക് നീണ്ടുവന്ന ഒരു വലിയ കൈപ്പത്തി അവൾ കണ്ടു.

 

അവൻ അവൾക്കായി കൈ നീട്ടി നിൽക്കുകയായിരുന്നു!

Leave a Reply

Your email address will not be published. Required fields are marked *