”ഞാൻ പുറത്തുണ്ട് ,”
”ഇങ്ങോട്ടു വാ….”
അമ്മയാണ് , ചെല്ലുമ്പോൾ അവർ ഡോക്ടറുമായി സംസാരിച്ചു നിൽക്കുകയാണ്…
”നീ വല്യമ്മയെ വീട്ടിലാക്കി വാ ,ഞാനിവിടെ ജയയുടെ കൂടെ നിൽക്കാം…”
”.വേണ്ട ചേച്ചി ചേച്ചി നാത്തൂനെയും കൂട്ടി പൊയ്ക്കോ അവിടെ എല്ലാവരുമുള്ളതല്ലേ.എനിക്കിവിടെ എന്തെങ്കിലും സഹായത്തിനു അർജുനെ നിർത്തിയാൽ മതി..”
കുടുക്ക് വരുന്ന വഴി ,എങ്ങനെയെങ്കിലും ചെറിയമ്മയെ ഒഴിവാക്കാൻ നോക്കുമ്പോൾ ,,
” അർജുൻ ഞാനൊന്നു ഫ്രഷായി വരാം.ഇവിടെ തന്നെ നിൽക്കണേ ,മരുന്നോ മറ്റോ വാങ്ങാനുണ്ടെങ്കിൽ പൈസ പേഴ്സിലുണ്ട്..”
അമ്മയും വല്യമ്മയും പോയപ്പോൾ ചെറിയമ്മ എന്നെയവിടെ നിർത്തി ഡ്രെസ്സ് കൊണ്ട് വന്ന പാക്കെറ്റുമെടുത്തു മുകളിലേക്ക് പോയി..
”ജയദേവിന്‍റെ ആരെങ്കിലുമുണ്ടോ ,”
ഐ സി യുവിലെ നേഴ്സ് ആണ് , ഞാൻ ചെന്ന് പ്രിസ്ക്രിപ്ഷൻ വാങ്ങി ഫർമസിയിലേക്ക് നടന്നു.. മരുന്നൊക്കെ വാങ്ങി കൊടുത്തു കുറച്ചു നേരം മൊബൈലിൽ കുത്തിയിരുന്നപ്പോഴേക്കും ചെറിയമ്മ ഫ്രഷായി വന്നു ,ഇളം നീല സാരി അവരെ കുറച്ചു കൂടി സുന്ദരിയാക്കിയിട്ടുണ്ട് ,പക്ഷെ എന്തോ ഇന്നലെ വൈത്തി കുനിച്ചു നിർത്തി അടിക്കുന്ന രംഗമാണ് മനസ്സിൽ ,
”കാന്റീൻ അപ്പുറമുണ്ട് ,എന്തെങ്കിലും കഴിച്ചാലോ ,”
”ചെറിയമ്മ പോയി വാ ,ഞാനിവിടെ നിന്നോളം”’
”വേണ്ട ,എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്റെ മൊബൈലിൽ വിളിക്കും ,ചേച്ചി പറഞ്ഞായിരുന്നു നീയും രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നു ,വാ …”
മടിയോടെയാണെങ്കിലും നിർബന്ധത്തിനു വഴങ്ങി കൂടെ പോകേണ്ടി വന്നു ,,,,
” അർജുൻ കഴിക്കുന്നില്ലേ ,”
”ഇല്ല ചായ മതി…”
”അത് പറ്റില്ല നമുക്ക് പുട്ടും കടലയും കഴിക്കാം എന്താ ”’
” ഉം..”
”ഡോക്ടർ കുറെ തവണ ചോദിച്ചു വീണത് തന്നെയാണോന്നു ,തല നല്ല പോലെ ഇടിച്ചിട്ടുണ്ടത്രെ.തലയ്ക്കുള്ളിൽ ഇഞ്ചുറി വല്ലതുമുണ്ടെങ്കിൽ സ്കാൻ ചെയ്തു നോക്കിയാലേ അറിയൂ…..അർജുൻ പേടിക്കേണ്ട, നീയും ജയനുമൊക്കെ എനിക്ക് ഒരു പോലെയാ ,അത് കൊണ്ട് നടന്നത് ആരോടും പറഞ്ഞിട്ടില്ല ,ഇനി പറയുകയുമില്ല.. വേണമെങ്കിലെനിക്ക് എന്നെ കേറിപിടിക്കാൻ നോക്കിയപ്പോൾ മോൻ വന്നു രക്ഷിക്കാൻ ശ്രമിച്ചതാണെന്നു പറയാം.പക്ഷെ.”
ചെറിയമ്മ എന്‍റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി.. ഇവരെ സമ്മതിക്കണം ,എത്ര വിദഗ്ധമായാണിവർ എന്നെ പ്രതിയാക്കി മാറ്റുന്നത്… മറുപടി പറയാതെ ഞാൻ ചായ പകുതിയാക്കി എഴുന്നേറ്റു..ഇനി ജയന്റെ തലകറക്കവും മറ്റും എന്നെ കൂടുതൽ കുഴപ്പത്തിലാക്കാനുള്ള തള്ളയുടെയും മോന്റെയും അടവാണോ..?..