ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

അയാൾ ദ്രോഹിച്ച പലരെയും പോയി കണ്ടു ,അയാൾക്ക് പോലീസിലുള്ള സ്വാധീനം അറിയാവുന്നതു കൊണ്ട് നേരിട്ട് മുഖ്യമന്ത്രിക്ക് തന്നെ പരാതി കൊടുക്കാൻ നിശ്ചയിച്ചതിന്റെ തലേന്ന് രാത്രി എന്നെയും അഖിലിനെയും തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പോലീസ് അറസ്റ് ചെയ്തു…..രണ്ട് റൂമുകളിലായിരുന്ന ഞങ്ങളെ ഒരുമിച്ചു ജീപ്പിൽ കയറ്റുമ്പോൾ ചുറ്റും ചാനലുകാരുടെയും പത്രക്കാരുടെയും ബഹളം…പിറ്റേന്ന് കോടതീയിൽ ഹാജരാക്കുമ്പോൾ തിങ്ങി കൂടിയ ജനം ആർത്തു വിളിച്ചു കൂവുകയാണ്…ഒരു വനിതാ പൊലീസുകാരി നീട്ടിയ പത്രത്തിലെ ആദ്യ പേജിലെ വാർത്ത നീയും വായിച്ചു കാണും മകളെയും ഭർത്താവിനെയും വിഷം കൊടുത്തു കൊന്നു മകളുടെ കാമുകനൊപ്പം നാട് വിട്ട യുവതി പിടിയിൽ…. രണ്ടു മാസം കഴിഞ്ഞപ്പോൾ അഖിലിനെ രാമേട്ടൻ ജാമ്യത്തിൽ ഇറക്കി കൊണ്ട് പോയതിന്റെ പിറ്റേന്ന്, അവരുടെ മുന്നിൽ വച്ച് തന്നെ അവരവനെ ജീവനോടെ കെട്ടിത്തൂക്കി…കുട്ടി കാമുകൻ കുറ്റബോധത്താൽ ആത്മഹത്യാ ചെയ്തു എന്നായിരുന്നു അവന്‍റെ വാലാട്ടികളായ മഞ്ഞപത്രക്കാർ എഴുതി നിറച്ചത്…കൂടെ ഞങ്ങളെ കുറിച്ചുള്ള കുറെ ഇക്കിളി കഥകളും….അരുണിനറിയാം ദേവമ്മ കഴിഞ്ഞാൽ അവന്‍റെ രഹസ്യങ്ങൾ അറിയുന്ന ആള് ഞാനാണ് ,അത് കൊണ്ട് ജയിലിൽ വച്ച് ഒന്ന് രണ്ട് തവണ എന്നെ തീർക്കാൻ ശ്രമിച്ചതാണ്… പക്ഷെ ഏറ്റെടുത്തവർക്ക് അത് സാധിച്ചില്ല…വിവരമറിഞ്ഞു ജയിലിലെ ഒന്ന് രണ്ട് പേര് സഹായിച്ചത് കൊണ്ട് ഞാൻ രക്ഷപെട്ടു…അപ്പോഴാണ് എന്നെ പുറത്തെത്തിച്ചു കൊല്ലാൻ പ്ലാനിട്ടത് , എന്‍റെ കയ്യിലുള്ള അവരുടെ വീഡിയോകൾ കൈക്കലാക്കാനാണ് ജീവനോടെ പിടിക്കാൻ നോക്കുന്നത് , ഈ നാട്ടിലെ പല ഉന്നതരുമുണ്ടതിൽ , അത് കിട്ടിയാൽ പിന്നെ ഒരു മുഴം കയർ……ഇല്ല അതിനു മുന്നേ അവനെ ഞാൻ തീർക്കും…മറ്റൊരു ലോകത്തു കാത്തിരിക്കുന്ന മോളെ കണ്ടു മാപ്പിരക്കുമ്പോൾ അമ്മ അവൾക്ക് വേണ്ടി ഇതെങ്കിലും ചെയ്തിട്ടുണ്ട് എന്ന് പറയാമല്ലോ….”

തെല്ലൊരു ഭീതിയോടെയാണ് സ്മിതയെ നോക്കിയത് ആ സമയത്തെ അവരുടെ ഭാവം വല്ലാതെ ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു ….

”രാമേട്ടൻ എന്തിനാണ് കാണാൻ പറഞ്ഞത് ?”

ഞാൻ വിഷയം മാറ്റി ,…

അത്…..ഇതെന്നെ ഏൽപ്പിക്കാൻ ”

അവർ ഹാൻഡ്ബാഗിൽ നിന്ന് ഒരു റിവോൾവർ പുറത്തെടുത്തു ,കൂടെ ഒരു കവറും ”

”കവറിൽ ?”

”അതൊക്കെ പറയാം ആദ്യം ഇവിടെ നിന്നു പോകാം…”

”അവര് നമ്മളോട് വെയിറ്റ് ചെയ്യാനല്ലേ പറഞ്ഞത് , ”

”ജീവൻ കയ്യിൽ പിടിച്ചുള്ള ഓട്ടമല്ലായിരുന്നോ , ദേഹം മൊത്തം വേദനിക്കുന്നു , ഒന്ന് പോയി കിടക്കണം , ”

Leave a Reply

Your email address will not be published. Required fields are marked *