”ഹേ .. ..അർജുൻ പേടിക്കേണ്ട ഇറങ്ങിക്കൊള്ളൂ ..”
എങ്കിലും ചെറിയൊരു പേടി തോന്നാതിരുന്നില്ല ,നായ്ക്കൾ എന്നെ നോക്കി ഒന്ന് മുരണ്ടു കൊണ്ട് നിൽക്കുകയാണ് .. വാസുകി കുനിഞ്ഞു രണ്ടിനോടും എന്തോ പറഞ്ഞതോടെ അവ ചെടികൾക്കിടയിലേക്ക് ഓടിമറഞ്ഞു ..,അപ്പോഴേക്കും ഉള്ളിൽ നിന്നും മുണ്ടും ഷർട്ടും ധരിച്ച ഒരു മധ്യവയസ്‌കൻ ഡോർ തുറന്നു പുറത്തേക്ക് വന്നു…അസൂയ തോന്നി പോയി നല്ല ഒത്ത ശരീരം .
അർജുൻ ഇതാണെന്റെ മാധവ് ,, എന്റെ കണവൻ …മാധവേട്ടാ ശ്രീയെവിടെ ,ഉറങ്ങിയോ ,”
”എവിടെ… നീ പോയപ്പോഴുള്ള അതെ ഇരുത്തം തന്നെ…”
നോക്കുമ്പോൾ അകത്തെ സോഫയിൽ സെറ്റു സാരിയുടുത്ത ഏതാണ്ട് വാസുകിയുടെ പ്രായമുള്ള സ്ത്രീ താടിക്ക് കൈകൊടുത്തു ഇരിക്കുന്നു…ചിലപ്പോൾ അയാളുടെ സഹോദരിയാകും ,അതായതു വാസുകിയുടെ നാത്തൂൻ…വാസുകിയുടെ ഭർത്താവിന്‍റെ ഒരു ഛായയുണ്ട് അവർക്ക്…
”ഇവളുടെ ഒരു കാര്യം …എത്ര പറഞ്ഞാലും ..വാ ”
ഉള്ളിലേക്ക് ചെല്ലുമ്പോൾ സോഫയിൽ സെറ്റു സാരിയുടുത്ത ഏതാണ്ട് വാസുകിയുടെ പ്രായമുള്ള സ്ത്രീ മുഖം പൊത്തി ഇരിക്കുന്നുണ്ടായിരുന്നു … ഞങ്ങൾ കടന്നു ചെന്നപ്പോൾ കണ്ണിലെ നനവ് സെറ്റുസാരിയുടെ തുമ്പുകൊണ്ടൊപ്പി അവർ എഴുന്നേറ്റു , വാസുകിയുടെ ഭർത്താവിന്‍റെ സഹോദരിയെ പോലെ തോന്നി ,ചെറിയ സാദൃശ്യമുണ്ട് ഇരുവർക്കും .
”എന്താ ശ്രീ ഇങ്ങനെ ? ,നമ്മളെന്തൊക്കെ ഫേസ് ചെയ്തതാ ..ഞാൻ പറഞ്ഞില്ലേ ഒന്നും സംഭവിക്കില്ല .”
വാസുകി അടുത്ത് ചെന്നവരുടെ തോളിൽ തട്ടി .വാസുകിയെ സന്തോഷിപ്പിക്കാനാകണം അവരൊന്നും ചിരിച്ചെന്നു വരുത്തി .
”നീയിവർക്കു ഇവർക്ക് കുടിക്കാൻ എടുക്ക് , രണ്ടും കുറെ ഓടി തളർന്നതാ…”
”വേണ്ട …ഞാനെടുക്കാം ”
ചായ എടുക്കാനായിരിക്കും എന്നാണ് കരുതിയത്,പക്ഷെ അകത്തേക്ക് പോയ അയാൾ തിരിച്ചു വന്നത് ട്രേയിൽ കുപ്പിയും ഗ്ലാസ്സുമായാണ് .വാറ്റ് 69 ..അയാൾ കുപ്പിയിൽ നിന്നു രണ്ട് ഗ്ലാസ്സിലേക്ക് പകർന്നു ഐസ് ഇട്ടു ഞങ്ങൾക്ക് നീട്ടി , സ്മിതയൊന്നു മടിയോടെ എന്നെ നോക്കി ,
”ദേവമ്മയുടെ കൂടെ കഴിക്കാറുള്ളതല്ലേ ,മടിക്കേണ്ട….”
വാസുകി സ്മിതയെ നോക്കി ചിരിച്ചു …
”ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. ഒരു കാലത്തു ദേവമ്മയ്ക്ക് നിന്നെ കുറിച്ച് പറയാനേ സമയമുണ്ടായിരുന്നുള്ളു ….”
സ്മിതയുടെ മുഖത്ത് ഒരു ചമ്മലുണ്ട് …അത് മറയ്ക്കാൻ കൂടിയാകണം ഗ്ലാസിൽ നിന്നും ഒന്ന് സിപ്പ് ചെയ്തു…
”മാധവേട്ടാ എനിക്കില്ലേ , ഞാനും കുറച്ചു ഓടിയതാ ,…”’