എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

‘ഞാനാണ് ഫസ്റ്റ്…’

ശിവേച്ചി തർക്കിച്ചു

 

‘അല്ല. നന്ദു ആണ്..’

ആമി കൂടെ പറഞ്ഞപ്പോ ശിവേച്ചിക്ക് സമ്മതിക്കാതെ ഇരിക്കാൻ തരമില്ലെന്ന് ആയി

 

‘ഇവനെനെ കാലിൽ പിടിച്ചു വലിച്ചിട്ടാ..’

ചേച്ചി പറഞ്ഞു

 

‘ആഹാ. അപ്പോൾ എന്നെ മുക്കിയതോ ആദ്യം..’

ഞാൻ പറഞ്ഞു

 

‘നടുക്ക് വച്ചു മുങ്ങി പോവണ്ട നിന്നേ ഇവിടെ വരെ എത്തിച്ച എന്നെ പറഞ്ഞാൽ മതി..’

ശിവദ പറഞ്ഞു

 

‘അയ്യടാ.. ഞാൻ പറഞ്ഞോ മുങ്ങി പോകാറായി എന്ന് ..?

ഞാൻ ചോദിച്ചു

 

‘നീ ഒരു കള്ളനാ..’

ചേച്ചി തമാശയിൽ എന്റെ നേരെ വെള്ളം തെറിപ്പിച്ചു കൊണ്ട് പറഞ്ഞു

 

‘ചേച്ചിയാ കള്ളി..’

ഞാനും തിരിച്ചു വെള്ളം തെറിപ്പിച്ചു. ആ ചേച്ചി വിളി സത്യത്തിൽ ഞാൻ ശിവദയെ ചേച്ചി എന്ന് അറിഞ്ഞു വിളിക്കുന്ന അവസാനത്തെ വിളി ആയിരുന്നു. അതിന് ശേഷവും പലപ്പോഴും അങ്ങനെ വിളിച്ചിട്ട് ഉണ്ടെങ്കിലും അതിലൊന്നും ഞാൻ ഇപ്പൊ കൊടുക്കുന്ന ചേച്ചി എന്ന പദവി ഇല്ലായിരുന്നു

 

‘തള്ള് തീർന്നല്ലോ. ഞാൻ ഇവിടെയും തോൽപ്പിച്ചില്ലേ..?

ഞാൻ ചേച്ചിയെ കളിയാക്കി

 

‘പൊന്ന് മോനെ. ഞാൻ എത്ര നാൾ കൂടി ആണ് നീന്തുന്നത് എന്നറിയാമോ..? പിന്നെ ഈ ചുരിദാർ ഇട്ടു നീന്തുമ്പോ സ്പീടും കിട്ടില്ല.. എന്നിട്ടും നമ്മൾ ഒപ്പത്തിന് ഒപ്പം ആയിരുന്നു..’

അത് ചേച്ചി പറഞ്ഞത് കാര്യമാണ്. പക്ഷെ ഞാൻ അങ്ങോട്ട്‌ സമ്മതിച്ചു കൊടുത്തില്ല

 

‘എന്നാൽ ചുരിദാർ ഊരി കള. ഒന്ന് കൂടി നീന്തി നോക്കാം..’

ഞാൻ ഒരു നമ്പർ ഇറക്കി. എങ്ങാനും കോളടിച്ചാലോ

 

‘പോടാ ചുക്കാമണി..’

Leave a Reply

Your email address will not be published. Required fields are marked *