ചേച്ചി എന്റെ തല വെള്ളത്തിൽ മുക്കി. ഞാൻ കുതറി മാറി പൊങ്ങി
‘ഇനി അത് വിളിക്കാൻ പറ്റില്ല. ചേച്ചി തോറ്റു. ഞാൻ ഇനി എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കും..’
ഞാൻ പറഞ്ഞു
‘ഞാൻ തോറ്റില്ല. ഒരു പോലെ ആയിരുന്നു..’
ചേച്ചി പറഞ്ഞു
‘തോറ്റു. തോറ്റു. തോറ്റു..’
ഞാൻ പറഞ്ഞു
‘ശരി തോറ്റു. അത് ഞാൻ ചുരിദാർ ആയോണ്ട്..’
ചേച്ചി പറഞ്ഞു
‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം..’
ഞാൻ കളിയാക്കി
‘നിനക്ക് ധൈര്യം ഉണ്ടേൽ എന്നെ വെള്ളത്തിന് അടിയിൽ ശ്വാസം പിടിച്ചു തോൽപ്പിക്ക്..’
ചേച്ചി പിന്നെയും ഒരു വെല്ലുവിളി ആയി വന്നു. എന്റെ മുന്നിൽ ഏത് വിധേനയും ജയിക്കേണ്ടത് ചേച്ചിക്ക് ഒരു ബാധ്യത ആയി മാറിയിട്ടുണ്ട്.
‘അതിനും തോറ്റാൽ…?
ഞാൻ ചോദിച്ചു
‘പിന്നെ നീയെന്നെ ഇഷ്ടം ഉള്ളത് വിളിച്ചോ..’
എന്റെ ആദ്യത്തെ ആവശ്യം ചേച്ചി അംഗീകരിച്ചു
ചേച്ചിക്ക് വളരെ ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കും. നീന്തി ചേച്ചിയെ തൊപ്പിച്ചെങ്കിൽ മുങ്ങി കിടന്നും തോൽപ്പിക്കാമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ വാശി പുറത്ത് ഞങ്ങൾ രണ്ടും കടവിൽ മൂക്ക് പൊത്തിക്കൊണ്ട് വെള്ളത്തിലേക്ക് ഊളയിട്ടു
ഞാൻ മുങ്ങിയിടത്തു നിന്ന് കുറച്ചു നീങ്ങി ആണ് ചേച്ചി മുങ്ങിയത്. വ്യക്തമായി അല്ലെങ്കിലും എനിക്ക് ചേച്ചി മുങ്ങി കിടക്കുന്നത് കാണാം. ഞാൻ പതിയെ താഴ്ന്നു വെള്ളത്തിനടിയിലെ പാറകളിൽ ഒന്നിൽ പിടിച്ചിരുന്നു. കാരണം അങ്ങനെ പിടിച്ചില്ല എങ്കിൽ കുറച്ചു കഴിയുമ്പോ നമ്മൾ തന്നെ പൊങ്ങി വരും. അപ്പോൾ ശരീരം പിന്നെയും താഴേക്ക് പോകാൻ ഊർജം കൊടുക്കണം. അങ്ങനെ വരുമ്പോൾ ശ്വാസം എടുക്കുന്നത് കൂടും. അനങ്ങാതെ ഇരുന്നാൽ ഓക്സിജൻ അത്ര പെട്ടന്ന് തീരില്ല. എന്റെ അതേ പ്ലാൻ തന്നെ ആയിരിക്കണം ചേച്ചിക്കും. ചേച്ചിയും അനങ്ങുന്നില്ല..