എല്ലാം വളരെ സൂക്ഷിച്ചു പ്ലാൻ ചെയ്തു എങ്കിലും അന്ന് വൈകുന്നേരം ആയപ്പോൾ എനിക്കൊരു ടെൻഷൻ വന്നു. പിന്നെ ഒന്നും സംഭവിക്കില്ല എന്ന് സ്വയം സമാധാനിപ്പിച്ചു. രാത്രി ഒരു ഏഴു മണി കഴിഞ്ഞപ്പോ ശിവ എന്നെ വീട്ടിൽ വന്നു കടയിൽ പോകാൻ കൂട്ടിന് വിളിച്ചു. ഞാൻ അമ്മയോട് പറഞ്ഞു ചേച്ചിയുടെ കൂടെ കടയിലേക്ക് എന്ന വ്യാജേന പുറത്തേക്ക് ഇറങ്ങി. സാധാരണ പോകുന്ന വഴി അല്ലാതെ അമ്പലത്തിലേക്ക് ഉള്ള കുറുക്ക് വഴി ആയിരുന്നു ഞങ്ങൾ പോയത്. രാത്രി ആയതു കൊണ്ട് ഞങ്ങൾ ആ വഴി ബണ്ടിൽ കൂടി നടന്നു പോകുന്നത് ആരും കണ്ടില്ല. അതിന് മുമ്പ് ആരും കാണാതെ വീടിന് പിന്നിൽ ഒളിപ്പിച്ചു വച്ച ഒരു പ്ലാസ്റ്റിക് കവറും ഞാൻ എടുത്തു കയ്യിൽ പിടിച്ചു..
കയ്യിൽ എന്റെ പഴയ ചെറിയ ടോർച്ച് ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ വെട്ടം അടിച്ചു മുന്നേ നടന്നു. ശിവേച്ചി എന്റെ പിറകെയും..
‘വേഗം നടക്കെടി.. അത്താഴ പൂജ കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല..’
ഞാൻ ചേച്ചിയെ എടി എന്ന് വിളിച്ചു അതിനിടക്ക്. ഈ സാഹചര്യം ആയത് കൊണ്ട് ചേച്ചിക്ക് എന്നെ പിണക്കാൻ പറ്റില്ലല്ലോ. പന്തയം വച്ചു ജയിച്ച കഥ എനിക്ക് പറയാനും ഉണ്ട്..
‘ടാ ടാ…’
ശിവേച്ചി എന്റെ അടുത്തേക്ക് വന്നു ചെവിയിൽ നുള്ളാൻ നോക്കി. പന്തയം ചേച്ചി മറന്നു എന്ന് തോന്നുന്നു
‘എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കാമല്ലോ. അങ്ങനെ അല്ലേ പന്തയം…?
ഞാൻ ചോദിച്ചു
അവിടെ നിന്നും മറുപടി ഒന്നും വന്നില്ല.
‘എന്താടി ഒന്നും മിണ്ടാത്തത്..?
ഞാൻ പിന്നേയും ചൊറിഞ്ഞു