‘ചേച്ചി എപ്പോ പൊങ്ങി.. ഞാൻ.. ഞാൻ കണ്ടില്ല..’
അണപ്പ് ഒന്ന് മാറിയപ്പോ ഞാൻ സംസാരിച്ചു
‘ഞാൻ കുറച്ചായി. എന്നിട്ടും നീ പൊങ്ങി വരാഞ്ഞപ്പോ ഞാൻ കരുതി നീ അടിയിൽ മുങ്ങി ചത്തെന്നു..’
ചേച്ചി തമാശ പോലെ പറഞ്ഞു
‘ചാവാൻ പോയതാ. അപ്പോളാ ചേച്ചി പറഞ്ഞ പ്രേതം വന്നു എന്നെ പൊക്കി എടുത്തത്..’
ഞാൻ പറഞ്ഞു
‘പ്രേതം നിന്റെ..’
ചേച്ചിയെ ആണ് കളിയാക്കുന്നത് എന്ന് കരുതി ശിവ എന്റെ ചെവിയിൽ നുള്ളി
‘ഏത് പ്രേതമാ ചേച്ചി…?
ആമിന ചോദിച്ചു
‘ഇവന് വട്ടാടി..’
ശിവേച്ചി അത് പറഞ്ഞിട്ട് പടിയിലേക്ക് കയറി
‘അതേ.. ഞാൻ പന്തയം ജയിച്ചു കേട്ടോ..’
ഞാൻ പറഞ്ഞു
‘ഓ സമ്മതിച്ചു..’
ചേച്ചി ചുരിദാറിന്റെ അടി ഭാഗം പിഴിഞ്ഞ് വെള്ളം കളഞ്ഞു കൊണ്ട് പറഞ്ഞു
‘അപ്പോൾ എനിക്കിനി ഇഷ്ടം ഉള്ളത് വിളിക്കാമെ..’
ഞാൻ പറഞ്ഞു. പന്തയം അതായിരുന്നല്ലോ. ശിവേച്ചിയെ ഇഷ്ടം ഉള്ളത് വിളിക്കാമെന്ന്. ചേച്ചി ആയിരുന്നു ജയിച്ചത് എങ്കിൽ എന്നെ ചുക്കാമണി എന്ന് വിളിക്കും എന്നതും
‘നീ എന്ത് വേണേൽ വിളിച്ചോടാ..’
ചേച്ചി കൂസൽ ഇല്ലാതെ പറഞ്ഞു
‘ശരിയെടി….’
ഞാൻ പറഞ്ഞു. ശിവേച്ചിയെ ഞാൻ ആദ്യമായ് എടി എന്ന് വിളിച്ചു. ഇവിടെ അധികം ആരും ശിവയെ വിളിക്കാത്ത ഒരു പ്രയോഗം ആണത്..
‘ടാ…’
ശബ്ദം ഒന്ന് കൂർപ്പിച്ചു ശിവേച്ചി എന്നെ നോക്കി
‘ഇഷ്ടം ഉള്ളത് വിളിച്ചോളാൻ പറഞ്ഞല്ലോ..’
ഞാൻ എന്റെ ന്യായം പറഞ്ഞു
പിന്നെ ശിവേച്ചി ഒന്നും പറഞ്ഞില്ല. മുടി ചുഴറ്റി പിഴിഞ്ഞ് കെട്ടി വച്ചിട്ട് പടവുകളിൽ കൂടി ചാടി മേലേക്ക് കയറി പോയി