അവൾ പറഞ്ഞു
‘നീ എന്തൊക്കെ പറഞ്ഞാലും ഇത്ത സമ്മതിക്കാതെ നിന്നേ ഞാൻ ആറ്റിൽ ഇറക്കൂല..’
ഞാൻ പറഞ്ഞു
‘എന്റെ പൊന്ന് നന്ദു അല്ലേ.. പ്ലീസ് പ്ലീസ്.. ഞാൻ എന്താ വേണ്ടേ..?
ആമി കെഞ്ചി
‘നീ എന്നാ ജസ്‌നിത്തയോട് ചോദിക്ക്..’
ഞാൻ പറഞ്ഞു
‘ഓളും സമ്മതിക്കില്ല.. പ്ലീസ് നന്ദു..’
‘എന്തെങ്കിലും പറ്റിയാൽ എനിക്കാ പിന്നെ ചീത്ത..’
ഞാൻ പറഞ്ഞു
‘ഒന്നും പറ്റില്ല. ഞാൻ നിന്റെ കൂടെ നിന്നോളാം. നീ പറയുന്ന പോലെ കേട്ടോളാം.. വാ പ്ലീസ്..’
ആമി നിന്ന് കെഞ്ചി
‘ഉമ്മ അറിഞ്ഞാൽ…?
ഞാൻ ചോദിച്ചു
‘നന്ദുന്റെ പേര് പറയില്ല. ഞാൻ തന്നെ ഇറങ്ങി എന്നെ പറയൂ. പോരേ..?
അവൾ ചോദിച്ചു
‘ശരി.. പറഞ്ഞാൽ കേൾക്കില്ലേ ഞാൻ ഇനി എന്ത് ചെയ്യാനാ…?
ഞാൻ പറഞ്ഞു
‘താങ്ക്യൂ.. താങ്ക്യൂ…’
സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടുന്ന പോലെയായി
‘ഉപ്പ വരുമ്പോൾ എനിക്ക് ഗൾഫ് മിട്ടായി കൂടുതൽ വേണം..’
ഞാൻ ആമിയോട് പറഞ്ഞു. അവളത് സമ്മതിച്ചു. അവളുടെ ഉപ്പ സലീമിക്ക കുറച്ചു ദിവസം കഴിഞ്ഞു നാട്ടിൽ ലീവിന് വരുന്നുണ്ട്.
അങ്ങനെ ആമിയുടെ നിർബന്ധം കൊണ്ട് ഞാൻ അവളുമായി കടവിലേക്ക് ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. അവൾ പറഞ്ഞത് പോലെ എല്ലാവരും അലക്കും കുളിയും എല്ലാ കഴിഞ്ഞു പോയിരുന്നു. അത് എല്ലാ മുറ്റത്തെയും അയ കണ്ടാൽ തന്നെ അറിയുന്നതേ ഉള്ളു. ഞാൻ പടവുകളിലേക്ക് ഇറങ്ങി തോർത്ത് ചുറ്റി മുണ്ട് അഴിച്ചു. എന്നിട്ട് പതിയെ വെള്ളത്തിലേക്ക് ഇറങ്ങി. ആമി എന്റെ ഒപ്പം ഇറങ്ങാൻ വേണ്ടി താഴേക്ക് ഇറങ്ങി വന്നു..