എനിക്കായി കരുതിവച്ചതു 3 [Akhil]

Posted by

അന്ന് അവൾ മുഴുവനും കഴിച്ചു. കൂട്ടത്തിൽ എന്റെ വയറും നിറഞ്ഞു….

അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി.. രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുകളിൽ കിടപ്പുണ്ട്. അവളുടെ ആ കിടപ്പ് കണ്ടപ്പോൾ. അവൾ പോകല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു..

വൈകി എഴുന്നേറ്റത് കൊണ്ടും. ഞാൻ അവളെ വിളിച്ചുണർത്തി.
പാറു എഴുന്നേക്ക് പോണുണ്ടോ നീ

അവൾ എഴുനേറ്റ്. ഞാനും എഴുന്നേറ്റ് ഇരുന്നു. അവളെ അവളെ നോക്കാനോ വേറെ ഒന്നും മിണ്ടാനോ ഒന്നും സാധിച്ചില്ല.
അവൾ എന്നേ കെട്ടിപിടിച്ചു പിന്നെയും കിടന്ന്..

ഞാൻ : എഴുന്നേൽക്കും ബാഗ് ഒക്കെ പാക്ക് ചെയ്യാനുള്ളതല്ലേ.

അവൾ കുളിച്ചു റെഡി ആയി. ഫുഡ്‌ ഒക്കെ പുറത്തു നിന്നും കഴിക്കാം എന്ന് വെച്ച്.

ഉച്ചക്ക് ബാഗ് ഒക്കെ പാക്ക് ചെയ്ത് ഇറങ്ങാൻ നേരം അവൾ എന്നേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി .

എന്റെ കണ്ണും നിറയാൻ തുടങ്ങി..
ഞാൻ : നീ പോകണ്ട എവിടെ നില്ക്

ഇത് കേട്ടതും അവൾ കണ്ണ് തുടച് ഇല്ല കുഴപ്പമില്ല ഞാൻ പോയിട്ട് വരാം

എന്ന്

അറിയില്ല ഇത്രെയും പെട്ടന്ന് തന്നെ വരാം.
പയ്യെ താഴെ ഇറങ്ങി

അപ്പൊ അടുത്ത പണി കിട്ടി.
ബൈക്ന്റെ ബാറ്ററി ഇറങ്ങി പോയി.. അത് തള്ളി വർക്ക്‌ ഷോപ്പിൽ എത്തിച്ചു പിന്നെ എന്നിട്ട് അവ്ടെന്നു. ഓട്ടോ പിടിച്ചു.,.. റെയിൽവേ സ്റ്റേഷനിൽ എത്തി…..

അവൾ അച്ഛനോട് വിളിച്ചു പറഞ്ഞു റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ വരാൻ. ഞാൻ അവളെ സ്റ്റേഷന്റെ മുമ്പിൽ നിർത്തി. ഹെൽമെറ്റും ജാക്കറ്റും ഇട്ട് കുറച്ചു മാറി നിന്ന്…. ഒരു മണിക്കൂർ കഴിഞ്ഞു അച്ഛൻ വന്നു അവർ പോയി. ഞാൻ തിരിച്ചു വർക്ക്‌ ഷോപ്പിൽ നിന്നും വണ്ടിയും വാങ്ങി വീട്ടിൽ വന്നു..

സത്യം പറഞ്ഞാൽ വീട്ടിലോട്ട് കേറാൻ പോലും തോന്നില്ല. പിന്നെ കേരാതിരിക്കാൻ പറ്റില്ലല്ലോ. വാതിൽ തുറന്നു ഉള്ളിൽ കയറി. അതിൽ മുഴുവൻ അവളുടെ മണം.. വിഷമത്തോടെ ഞാൻ മനസ്സിലാക്കി അത്‌ പിന്നെയും ഒരു വീട് അല്ലാതെ ആയി മാറി ഇരിക്കുന്നു…..

അധിക നേരം അതിന്റെ അകത്തു ഒറ്റക് ഇരിക്കാൻ തോന്നില്ല. എങ്ങനേലും അവളെ തിരിച്ചു കൊണ്ടുവരണം…

ഞാൻ കൂട്ടുകാരന്റെ വീട്ടിലോട്ട് പോയി അവന്റെ അച്ഛന്റെ കാല് പിടിച്ചാൽ ചിലപ്പോൾ പെട്ടന്ന് രജിസ്റ്റർ ചെയ്യാൻ പറ്റും. ഞാൻ ഞങ്ങളുടെ ആധാർ ഉം ഫോട്ടോയും ആയിട്ട് അവന്റെ വീട്ടിലോട്ട് ഇറങ്ങി…..

45 മിനുട്ട് എടുത് അവന്റെ വീട്ടിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *