എനിക്കായി കരുതിവച്ചതു 3 [Akhil]

Posted by

വരാൻ പറ്റുമോന്നു പോലും അറിയില്ലായിരുന്നു. ഏതായാലും അത്‌ നടന്നില്ലേ ബില്ല് ഞാൻ കൊടുത്തോളം.
ഞാൻ കാർഡും കൊടുത്ത് പാറുവിനെ കൌണ്ടറിലേക്ക് വിട്ടു. അങ്ങനെ ബില്ലും കൊടുത്ത് ഇറങ്ങി

സാമ്പത്തിക പരമായി ഞാനും ഞെരുങ്ങാൻ തുടങ്ങി. ലോക്ക് ഡൌൺ വന്നതും സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞതും ഒരേ പോലെ ആയിരുന്നു. 3 ക്രെഡിറ്റ്‌ കാർഡ് ഉള്ളതാണ് ഒരു ധൈര്യം.

അങ്ങനെ ഞങ്ങളെ വീട്ടിൽ ആകി അയാൾ പോയി. മൊബൈൽ നമ്പറും തന്നു എന്തെങ്ക്കിലും ആവശ്യം വന്നാൽ വിളിക്കണം.

അയാൾ പോയതും ഒരാൾ എന്റെ കാല് നോക്കി ഇരുന്നു കരയാൻ തുടങ്ങി.

അയ്യേ നീ എന്തിനാ കരയണേ.
അവളെ ഞാൻ എന്റെ മടിയിലേക്ക് കിടത്തി. കണ്ണ് തുടച്ചു.

എന്നിട്ട് അവളുടെ കീഴ് ചുണ്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു

നീ കരയൊന്നും വേണ്ട 3 ആഴ്ച കഴിഞ്ഞ് ഞാൻ തിരിച്ചു വരും.. ഒരു കള്ള ചിരിയോടെ ഞാൻ പറഞ്ഞു

പാറു : എപ്പോഴും ഈ ഒരു വിചാരം മാത്രോള്ളൂ

ഞാൻ : എന്നാ നീ അവിടെ ഇരിക്ക് നിന്ന പൂവിട്ടു പൂജിക്കാം

പാറു: വെറുതെല്ല കാല് വേദനന്നും പറഞ്ഞിരിക്കണ. ഇതും പറഞ്ഞു എന്റെ വയറ്റിൽ ഒരു പിച്ചും തന്നിട്ട് അവൾ അടുക്കളയിലോട്ട് പോയി..

ഞാൻ വിളിച്ചിട്ട് നിന്നും ഇല്ല തിരിഞ്ഞും നോക്കില്ല

ഞാൻ : പാറു ഇങ്ങോട് വന്നേ

പാറു നോക്കിയതല്ലാതെ മറുപടി ഒന്നും തന്നില്ല

നീ ഇങ്ങോട് വരുന്നോ ഞാൻ അങ്ങൊട് വന്നോ

ഇത് കേട്ടപ്പോ അവൾ വന്നു

ഞാൻ : നിന്നെ അല്ല നിന്റെ അപ്പനെ വരെ വരുത്താൻ എനിക്ക് അറിയാ

പാറു : ദേ എന്റെ വായിൽ ഇരിക്കണത് ഒന്നും കേൾക്കണ്ട. മനുഷ്യൻ എവിടെ ടെൻഷൻ അടിച്ചു ചാവാറായി.

ഞാൻ : നീ ഇവിടെ ഇരുന്നേ

പാറു : കാര്യം പറ ഇവിടെ ഇരുന്ന കഴിക്കാൻ ഒന്നും ഇണ്ടാകൂല്ല 1 മണി ആയി. വല്ല ബോധം ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *