പെട്ടന് എന്റെ കവിളിൽ ഒരുമ്മ തന്നു.
പാറു : മതിയല്ല
അയ്യേ കവിളിൽ ആർക്കു വേണം
പിന്നെ
ചുണ്ടിൽ താ😊
അയ്യടാ ചുണ്ടിൽ തന്നില്ല. ഇപ്പൊ ഇൻജെക്ഷൻ എടുത്ത് വേദന മാറിയതല്ലേ. ഇനി ഇവിടെ കിടന്നു കുത്തി മറിഞ്ഞിട്ട്. വേദന എന്ന് പറഞ്ഞിരിക്കുന്നത് കാണാൻ എന്നേ കൊണ്ട് വയ്യ.
ഓഹ്ഹ് ഇപ്പൊ അങ്ങനെ ഒക്കെ ആയി അല്ലെ മതി എനിക്ക് വേണ്ട മനസ്സിലായി.
വീണ്ടും കാളിങ് ബെൽ മുഴങ്ങി. എന്താണോ കാളിങ് ബെൽ കേൾക്കുമ്പോൾ ഒക്കെ ഒരു പേടിയാ
എങ്ങനെ പേടിക്കാതിരിക്കും. അല്ലെ
പക്ഷെ അത് swiggy ഡെലിവറി ബോയ് ആയിരുന്നു. പാറു പോയി ഫുഡ് മേടിച്ചു പ്ലേറ്റ് ഇൽ ആക്കി കൊണ്ട് വന്നു.
പാറു : വാരി തരണമായിരിക്കും അല്ലെ😅
ഞാൻ : വേണ്ട ഞാൻ കഴിച്ചോളാം ഇങ്ങട് തന്നേര്. കുറച്ചു ദേഷ്യത്തിൽ ആണ് ഞാൻ പറഞ്ഞത്
അവൾ പയ്യെ എന്റെ അടുത്ത് ബെഡിൽ വന്നിരുന്നു.
കയ്യിൽ ബിരിയാണി ഉരുള പിടിച്ചു എന്റെ നേരെ നീട്ടി.
ഞാൻ വാ തുറന്നില്ല. തുറക്കണം എന്നുണ്ടായിരുന്നു നല്ല ബിരിയാണിയുടെ മണം. പിന്നെ ആ കയ്യിന്റെ രുചി.
പാറു : ആഹ് വാ തുറക്ക്.
ഞാൻ : എനിക്ക് വേണ്ട ഞാൻ തിന്നോളം എന്റെ കാൽ ന് മാത്രേ കുഴപ്പുള്ളു
പാറു : അത് പറഞ്ഞാൽ എങ്ങനെ ശെരിയാകും ഞാൻ പിന്നെ ആർക്ക് വാരി കൊടുക്കാനാ
എന്നേ നോക്കി ഒരു ചിരി ചിരിച്ചു
പിന്നെ ഞാൻ ഓർത്ത് അധികം വെയിറ്റ് ഇടേണ്ട. അവൾ മാത്രോള്ളു ഇവിടെ
അങ്ങനെ ഫുഡും കഴിച്ചു വായും കഴുകിച്ചു. അവൾ പിന്നേം എന്റടുത്തു വന്നു കിടന്നു ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു. അധികം മൈന്റ് ചെയ്തില്ല.
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു. ഞാൻ ടേബിൾ ഇൽ നിന്നും ഞാൻ ഫോൺ എടുത്തു നോക്കി
പാറു : ആരാ
ഞാൻ : അച്ഛൻ
പെട്ടന്ന് അവളുടെ മുഖം മാറി. എടി നീ ടെൻഷൻ അടിക്കാതെ സംസാരിച്ചാൽ മതി.