എന്നും എന്റേത് മാത്രം 4 [Robinhood]

Posted by

ഒരു കല്യാണ ഫോട്ടോ.

അതിൽ ആദ്യത്തേത് വിക്കിയുടെ ഫോട്ടോ ആയിരുന്നു. രണ്ടാമത്തെ ആളെ കണ്ടപ്പോഴാണ് ശരിക്കും കിളിപാറിയത്.

വെള്ള മുണ്ടും , ക്രീം കളർ ഷർട്ടും ഇട്ട് നിൽക്കുന്ന അവന്റെ അടുത്ത് ചുവന്ന പട്ടുസാരിയുമിട്ട് നിൽക്കുകയാണ് സ്നേഹ!!.

ആകെ അന്തംവിട്ട് നിൽക്കുന്ന അവനെ സച്ചിയാണ് പുറകിൽ നിന്ന് തട്ടിവിളിച്ചത്.

“എന്താ മോനേ , ്് ഇതൊട്ടും പ്രതീക്ഷിച്ചില്ലല്ലേ?”

അവൻ ചിരി നിർത്താൻ പാട് പെടുകയാണ്.

“എന്നാലും ഇത് എങ്ങനെയാടേയ്”

അടുത്ത് വന്ന ശ്രീയോടായി നവി ചോദിച്ചു.

“അതൊക്കെ വല്യ കഥയാ , നീ ആദ്യം അകത്ത് കേറീട്ട് വാ”

്് അതും പറഞ്ഞ് അവൻ ആളുകളെ ഡീൽ ചെയ്യാൻ പോയി.

സഹദേവൻ അങ്കിളും , ലത ആന്റിയും എല്ലാം നല്ല തിരക്കിൽ ആണ്.

അച്ഛനും അമ്മയും ഒഴികെ മിക്കവാറും ബാക്കി എല്ലാവരും വന്നിട്ടുണ്ട്.

കുറച്ച് കാലമായി കാണാത്തത് കൊണ്ട് നാട്ടുകാർ സാമാന്യം മോശമല്ലാത്ത രീതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

അവരുടെ ഇടയിൽനിന്ന് ഒരുവിധം ഊരി കുറച്ച് കഴിഞ്ഞപ്പോഴാണ് സത്യത്തിൽ ശരിക്കുള്ള പണി വരുന്നത്.

“ഓഹ് , ജീവിച്ചിരിപ്പുണ്ടോ?”

അങ്ങനെ ഒരു ചോദ്യമാണ് എന്നെ തിരിഞ്ഞ് നോക്കിച്ചത്.

പുറകിൽ ചിന്നു നിൽപ്പുണ്ടായിരുന്നു.

അവളെ കണ്ട് ഒന്ന് ചിരിച്ചു. പക്ഷേ ആളുടെ മുഖത്തെ കലിപ്പിന്റെ കട്ടി കണ്ടത് കൊണ്ട് അത് അത്രക്ക് അങ്ങോട്ട് ഏറ്റില്ല.

“എന്താ ഒന്നും മിണ്ടാത്തത്?. നാടുവിട്ട് പോയ ആള് ഇപ്പെന്തിനാ മടങ്ങിവന്നത്”

ഗൗരവത്തിന് ഒട്ടും കുറവില്ല.

ഞാൻ വെറുതെ നോക്കിയതേ ഉള്ളൂ. അല്ലാതെ എന്ത് ചെയ്യാനാ.

“എന്നാലും എന്ത് മനുഷ്യനാടോ , ഇത്രേം നാളായി വിളിച്ചില്ല. എന്റെ കല്യാണത്തിന് പോലും കിച്ചുവേട്ടൻ വന്നില്ലല്ലോ , ദുഷ്ടൻ.”

അവളുടെ സംസാരം കേട്ട് ചിരിച്ചുപോയി.

“ചിരിക്കുവൊന്നും വേണ്ട. കിച്ചുവേട്ടൻ നമ്മളെയൊക്കെ മറന്നില്ലേ?”

സംഭവം കയ്യിൽനിന്ന് പോകുന്ന ലക്ഷണമാണ്.

“നിന്റെ കണവൻ എന്ത് പറയുന്നു?”

സീൻ സെന്റി ആവുമെന്ന് തോന്നിയപ്പോൾ വിഷയം മാറ്റാനാണ് അങ്ങനെ ചോദിച്ചത്. പക്ഷേ , അതിനും അവളുടെ കല്യാണവുമായി ബന്ധം ഉണ്ടല്ലോ എന്ന് ചോദിച്ച് കഴിഞ്ഞപ്പോഴാണ് ഓർത്തത്.

Leave a Reply

Your email address will not be published. Required fields are marked *