എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…അതോ… അതിന്നലെ രാത്രീല് വന്ന കേസില്ലേ… ആ കുട്ടിയ്ക്കു കൊറച്ചു കോമ്പ്ലിക്കേഷൻസുണ്ടായ്രുന്നു… എന്നിട്ടുകൂടിയാ കുട്ടീടെ ഹസ്ബെന്റവളോടു ബിഹേവ്ചെയ്യുന്ന കാണണം… ഭയങ്കര റഫായാ… അയാൾക്കിട്ടു ഞാൻ രണ്ടുകൊടുത്തു അതുവേറെ കാര്യം..!!”””_ ഒന്നു നിർത്തിക്കൊണ്ട് ഫ്രിഡ്ജിലേയ്ക്കുനോക്കിയ അവൾചോദിച്ചു…

“”…കുട്ടൂസേ… ഇന്നലത്തെ സ്റ്റൂന്റെ ബാക്കി ഫ്രിഡ്ജിലില്ലേ..??”””

“”…ആം.! കാണണം..!!”””

“”… എന്നാ ഞാനതെടുത്തു ചൂടാക്കാം… വേറെ കറിയൊന്നുമ്മേണ്ടടാ… ലഞ്ച് പൊറത്തൂന്നാക്കാം..!!”””_ പറഞ്ഞുകൊണ്ട് ചാടിയിറങ്ങിയ അവൾ ഫ്രിഡ്ജിൽനിന്നും കറിയുടെ ബൌളെടുത്തു…

“”…എന്നിട്ടു നീ പറഞ്ഞുവന്നേന്റെ ബാക്കിപറ..!!”””_ അവൾ കറിചൂടാക്കാനായി അടുപ്പിലേയ്ക്കു കയറ്റിയതും ഞാൻ പൂരിയുണ്ടാക്കി തുടങ്ങിയിരുന്നു…

“”…ങ്ങാ… എന്നിട്ടെന്താ..?? അപ്പൊയെനിയ്ക്കു കുട്ടൂസിനെയോർമ്മ വന്നു..!!”””

“”….ങ്ഹേ… അപ്പോളതുവരെ നീയെന്നെ മറന്നായ്രുന്നോ..??”””_ ഞാൻ ചിരിയമർത്തി ചോദിച്ചതും അവളെന്നെ തല്ലാൻപാകത്തിന് എന്തേലുമുണ്ടോന്ന മട്ടിൽ ചുറ്റുപാടുമൊന്നു നോക്കി…

“”…വേണ്ട… നോക്കണ്ട.! പറഞ്ഞത് ഞാന്തിരിച്ചെടുത്തു..!!”””_ ഞാൻ വീണ്ടും ചിരിച്ചതും അവളെന്റെ കയ്യിലിരുന്ന ചട്ടുകത്തിൽ കേറിപ്പിടിച്ചു…

“”…മിന്നൂസേ… നീ വിട്ടേ… ചൂടാത്… കൈപൊള്ളും..!!”””_ മാന്യമായിപ്പറഞ്ഞിട്ടും പിടിവിടാതിരുന്നപ്പോൾ കൈ വലിച്ചുമാറ്റിയശേഷം ഞാനാ ചട്ടുകം കാസ്ട്രോളിനു മുകളിലായിവെച്ചു…

Leave a Reply

Your email address will not be published. Required fields are marked *