ഞാനതു മൈൻഡുചെയ്യാതെ ഫോണിൽ കുത്തിക്കളിയ്ക്കുമ്പോൾ ശ്രീക്കുട്ടന്റെ കോളുവന്നു…
പിന്നെ കുറേനേരം അവനുമായി കത്തിവെച്ചിരിയ്ക്കുമ്പോൾ മീനാക്ഷി വീണ്ടും കേറിവന്നു…
“”…ആരാ ഫോണില്..?? ശ്രീക്കുട്ടനാ..??”””_ എന്റടുത്തേയ്ക്കു ചൊതുങ്ങിക്കിടന്ന് അവളാംഗ്യത്തിൽ ചോദിച്ചു…
ഞാനതിനു തലകുലുക്കിയതും അവളെന്റെ തോളിലേയ്ക്കു തലചായ്ച്ചു…
“”…എന്നാ ശെരീടാ… നാളെക്കാണാം..!!”””_ അവനുമായുള്ള സംസാരമവസാനിപ്പിച്ചതും ഫോൺ ബെഡിലേയ്ക്കിട്ടു…
“”….ഹൊ.! ശ്രീക്കുട്ടൻ വിളിച്ചാമാത്രം എന്താ സന്തോഷം… ബാക്കിയൊള്ളോരെന്തൊക്കെ കാട്ടിയാലും കണക്കാ… എന്തു കഷ്ടാന്നു നോക്കണേ..!!”””
“”…നീയെന്താ മിന്നൂസേയിങ്ങനെ..?? വെറുതെ കൊച്ചു കുട്ട്യോളെപ്പോലെ… എനിയ്ക്കു നീയുമവനുമൊരുപോലെ തന്നെയാ..!!”””
“”…ഉവ്വ.! ഒരുപോലെ…. എനിയ്ക്കറിയാം… ഞാനെത്രേക്കെ കൊണ്ടുനടന്നാലും അവനോടാ ഇഷ്ടക്കൂടുതൽ… എന്നിട്ടൊരുപറച്ചിലും രണ്ടുപേരുമൊരുപോലാന്ന്..!!”””_ അവൾ മുഖം വീർപ്പിച്ചുപറഞ്ഞതും ഞാനാകെവല്ലാതായി…
“”…മിന്നൂസേ… പോട്ടെടാ… ഞാൻ… ഞാൻ സത്യവാപറഞ്ഞേ… നിങ്ങളു രണ്ടുങ്കഴിഞ്ഞേ എനിയ്ക്കെന്റെ അമ്മയോ കീത്തുവോ പോലുമൊള്ളൂ..!!”””_ അതു പറഞ്ഞപ്പോളെന്റെ ശബ്ദമിടറിയോന്നൊരു സംശയം…
അത്രയുംനേരം മുഖന്തിരിച്ചു കെറുവിച്ചുകിടന്നവൾ പെട്ടെന്നു തിരിഞ്ഞെന്നെനോക്കി… പിന്നൊരു പൊട്ടിച്ചിരിയും…
ഞാൻ കിളിപോയവളെ നോക്കിക്കിടന്നപ്പോളവൾ പറഞ്ഞു…
“”…മിസ്റ്റർ കുട്ടൂസ്… നീയെന്തു പൊട്ടനാടാ..?? ഞാനിങ്ങനെ ചീപ്പ് കാര്യങ്ങളും പൊക്കിപ്പിടിച്ചോണ്ടു തല്ലുകൂടാമ്മരോന്ന് നെനക്കുതോന്നിയല്ലോ കഷ്ടം..!!”””