എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…ആടീ… നിന്നെപ്പോലൊരു പാഴ് വന്നുകേറീലാരുന്നേൽ അതേപോലത്തെ നല്ലൊരു കുട്ടീനേംകെട്ടി ഞാനും സുഖായിട്ടു കഴിഞ്ഞേനെ..!!”””_ അവളോടുന്നതും നോക്കി പിന്നാലെ നടന്നുകൊണ്ടു ഞാൻ വിളിച്ചുപറഞ്ഞതും പെട്ടെന്നു മീനാക്ഷി തിരിഞ്ഞുനിന്നു…

“”…ആ.! നെനക്കങ്ങനത്തെ മുതുക്കികളേ സെറ്റാവൂ..!!”””_ അവൾ രണ്ടുകൈയും കവിളിന്റെ രണ്ടുഭാഗത്തുമായി നെടുങ്ങനെവെച്ചു വിളിച്ചുപറഞ്ഞതും ഞാനറിയാതെ ചിരിച്ചുപോയി…

“”…ഇപ്പൊപ്പിന്നെ കിട്ടിയത് ഒരിള്ളക്കുട്ടിയെയായോണ്ട് കൊഴപ്പമില്ല..!!”””_ അതുകേട്ടതുമവിടത്തെ ഗ്യാസ് പോയി…

പിന്നൊന്നും മിണ്ടാതെ ഡോറോപ്പണാക്കി സൈഡ് സീറ്റിലേയ്ക്കിരുന്നു…

ഞാനുമൊന്നും മിണ്ടാതെ വണ്ടിയെടുത്തു…

കക്ഷി പുറത്തേയ്ക്കു നോക്കിയിരിയ്ക്കുന്നതല്ലാതെ മിണ്ടാട്ടമില്ല…

അവളു മിണ്ടാത്തതുകൊണ്ട് നൈസിനു സ്റ്റീരിയോ ഓൺചെയ്തതും അവളു ചാടിപ്പിടഞ്ഞുകൊണ്ടത് ഓഫ്ചെയ്തു…

ഞാനാരാ മോൻ… ഞാനങ്ങനെ വിടോ… ഞാൻ വീണ്ടുമോണാക്കി…

അവസാനം സ്റ്റീരിയോടെ കാര്യത്തിലൊരു തീരുമാനമാകുമെന്നു മനസ്സിലായതിനാലാവണം അവളടങ്ങി…

“”…ആ വോളിയോന്നു കൊറയ്‌ക്കോ..?? മനുഷ്യനു കൊറച്ചു സ്വസ്തതവേണം..!!”””

“”…ആ വോളിയത്തിമ്മേലാണോ നിന്റെ സ്വസ്ഥതയിരിയ്ക്കുന്നേ..??”””_ ഞാനാക്കിക്കൊണ്ടു ചോദിച്ചതും അവളുണ്ടക്കണ്ണുരുട്ടി എന്നെ തുറിച്ചൊന്നു നോക്കി….

പിന്നെ ഡാഷ്ബോഡു വലിച്ചുതുറന്നു…

തുറന്നതും പടല കണക്കിനു ലെയ്സിന്റെ പാക്കറ്റ് പുറത്തേയ്ക്കു ചാടി…

“”…ഡാഷ് ബോഡില് ലെയ്സാ…??”””_ ഞാനന്തംവിട്ടു ചോദിച്ചുപോയി…

“”…എന്റെ വണ്ടീടെ ഡാഷ്ബോഡില് ഞാനിഷ്ടോള്ള സാധനമ്മെയ്ക്കും..!!”””

Leave a Reply

Your email address will not be published. Required fields are marked *