ഉടനെ ഞാനതിലൊന്നു പിടിച്ചുനോക്കി…
“”…എന്തോത്തിനാ തൊട്ടുനോക്കണേ… ഇതുകാലാ… അല്ലാണ്ട് അമ്മിഞ്ഞയല്ല..!!”””
“”…ഒന്നു പോടീ…. ഞാനിതിമ്മേല് പീപ്പി കേക്കോന്നറിയാമ്മേണ്ടി പിടിച്ചുനോക്കീതാ..!!”””
“”…പോടാ നാറി…!!”””
“”…അല്ല… നെനക്കിപ്പൊ എങ്ങോട്ടേയ്ക്കാ പോണ്ടേ…??”””_ വണ്ടി മെയിൻജെങ്ഷനിൽ കൊണ്ടോയിനിർത്തി ഞാനവളോടു ചോദിച്ചു…
“”…നീയെങ്ങോട്ടേലും വിട്… ഏതേലും നല്ല ടെക്സ്റ്റെയിൽ ഷോപ്പു കാണുവാണേ നിർത്തിയാമതി…!!”””_ ലെയ്സ് കഴിഞ്ഞതും അവളാ പാക്കറ്റിനുള്ളിലേയ്ക്കു കൈകടത്തി അതിനുള്ളിലെ മസാല വിരലുകൊണ്ടെടുത്ത് വായിലേയ്ക്കു വെച്ചീമ്പാൻ തുടങ്ങി…
“”…ഒരു കട തൊടങ്ങാനുള്ള ലെയ്സുണ്ടല്ലോടീ കൂടെ… എന്നിട്ടുമെന്തോത്തിനായീ ദാരിദ്ര്യം കാണിയ്ക്കുന്നേ..!!”””
“”…അതിതിനാ കുട്ടൂസേ ടേസ്റ്റ്കൂടുതല്..!!”””_ അവള് വീണ്ടും തൊട്ടുനക്കി വിരല് വായിവെച്ചൂമ്പിക്കൊണ്ട് പറഞ്ഞു…
“”…ഉവ്വ… പൊറമേകണ്ടാൽ എന്താലുക്ക്… എന്താ ജാഡ…. ലെയ്സ് പാക്കറ്റില് വെരലിട്ടുനക്കുന്നു… പാക്കറ്റ് ചെറുതായ നന്നായി… അല്ലേ നീ തല കൂടിയുളേള കേറ്റിയേനെ..!!”””_ ഞാനതു പറഞ്ഞതുമവള് പേക്കറ്റ് ഞെരടി കാലിന്റെ ഭാഗത്തുള്ള ചെറിയ ബോക്സിലേയ്ക്കിട്ടു…
“”…ആഹാ… വേസ്റ്റ്ബിന്നൊക്കെണ്ടാർന്നോ…??”””_ ഞാൻ ചിരിയമർത്തി ചോദിയ്ക്കുമ്പോളവൾ ലെയ്സിന്റടുത്ത പാക്കറ്റും കടിച്ചുപൊട്ടിച്ചു…
“”…ഡാ… ദേ അവടെ നിർത്ത്…!!”””_ അവൾ റോഡിനിടതു വശത്തുള്ള ടെക്സ്റ്റെയിൽ ഷോപ്പിലേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ടു പറഞ്ഞു…
“”…എന്റെ മിന്നൂസേ…. ഇനിയുമെന്തോത്തിനാടീ ഡ്രസ്സ്..?? ഇന്നലത്തന്നെ നീ കൊറേ വാങ്ങീതല്ലേ…. വെറുതെയെന്തോത്തിനാ പൈസ പാഴിക്കളയുന്നേ..??”””