എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…പെമ്പിള്ളേരെ കാണുമ്പോൾ ആളാകുന്നേക്കെ കൊള്ളാം… എന്നുകരുതി വെറുമ്പൊട്ടനാവല്ലും… വായിങ്ങട്..!!”””_ അവളെന്നെ പിടിച്ചു ലിഫ്റ്റിലേയ്ക്കു തള്ളിക്കൊണ്ടു പറഞ്ഞു…

“”…ഓ… അല്ലേലും നമ്മളെന്തേലുമ്പറഞ്ഞാ നെങ്ങക്കൊക്കെ പൊട്ടത്തരം…. നെങ്ങക്കൊക്കെന്തു വേണേലുമാവാം… ഇനി നമ്മളൊന്നുമ്മിണ്ടുന്നില്ലേ..!!”””_ ഞാൻ രാജമാണിക്യം സ്റ്റൈലിൽ തലേൽ കയ്യുംവെച്ചു പറഞ്ഞതും അവളെന്നെ നോക്കിയടക്കി ചിരിച്ചു…

“”…വാ…. ദേ… ആ സെക്ഷനിലേയ്ക്കു പോയി നോക്കാം..!!”””_ ലിഫ്റ്റിറങ്ങിയപാടെ അവളെന്റെ കൈകൂട്ടി പിടിച്ചുംകൊണ്ട് നടന്നു…

“”…മിന്നൂസേ… കയ്യീന്നു വിടടീ… ആളോളൊക്കെ നോക്കുന്നെടീ..!!”””_ ആടിനെ കൊണ്ടോവുമ്പോലെ വലിച്ചോണ്ടു പോയ മീനാക്ഷിയോടു ഞാൻ ദയനീയമായി പറഞ്ഞതുമവളൊന്നു ചുറ്റും നോക്കിക്കൊണ്ടു കൈവിട്ടു…

“”…അതേ… ഈ ഒരുവയസ്സായ കുട്ടിയ്ക്കിടാമ്പോന്ന ഡ്രെസ്സ്..??”””_ അവളവിടെനിന്ന സെയിൽസ്ഗേളിനോടു ചോദിച്ചതും ഞാനിടുപ്പിലൊന്നുമർത്തി നുള്ളി…

“”…സ്ഹൂ.! എന്തെടാ തെണ്ടീ..??”””_ അവൾ ഡ്രെസ്സിനുമുകളിലൂടെ വയറുതടവിക്കൊണ്ടു ചോദിച്ചതും,

“”…നേരത്തേ ഇതുതന്നല്ലേടീ ഞാനുമ്പറഞ്ഞേ…?? അപ്പതു പൊട്ടത്തരമല്ലേ..??”””_ എന്നു ഞാൻ മറുചോദ്യം ചോദിച്ചു…

അതിനവൾ ചളിച്ചമട്ടിലൊന്നു ചിരിച്ചതും അവിടെ വശത്തുകിടന്നൊരു കസേരയിലേയ്ക്കു ഞാൻ പോയിരുന്നു…

അവളോരോന്നോരോന്നായി വലിച്ചു വാരിയിട്ടു നോക്കിക്കൊണ്ടിരുന്നു മടുത്തപ്പോൾ പിന്നെ ഫോണെടുത്തു തലങ്ങുംവെലങ്ങും കുത്തി…

“”…കുട്ടൂസേ… ഒന്നിങ്ങടുവന്നേ… ഇതൊക്കൊന്നു നോക്കിയേ..!!”””_ അവൾ കുറേ ബേബി ഡ്രെസ്സെടുത്തു മാറ്റിവെച്ചിട്ടെന്നെ തിരിഞ്ഞുനിന്നു വിളിച്ചതും അവിടെ സെയിൽസ്ഗേൾ പിള്ളേരെന്നെ നോക്കി ചിരിയ്ക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *