എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

എങ്കിലും കുറച്ചു നേരത്തേയ്ക്കൊന്നും മിണ്ടീല…

ഒടുവിൽ;

“”…എന്തായാലും ആ പെണ്ണില്ലേ, ജ്യോതി… അവളു നോക്കുന്നൊക്കെണ്ടായ്രുന്നു… സംഗതിയെനിയ്‌ക്കൊന്നും
മനസ്സിലായില്ലെന്നാണ് ഇവിടെ ചെലോർടൊക്കെ ധാരണ… ആ… പാവോല്ലേന്നൊക്കെ കരുതീട്ടാ എല്ലാം സമ്മയ്ച്ചു കൊടുക്കുന്നേന്നൊള്ള വിചാരമൊണ്ടായാ എല്ലാർക്കും കൊള്ളാം..!!”””_ പിന്നിലിരുന്ന് ഷോൾഡറിൽ കൈവെച്ചുകൊണ്ടവൾ കുത്തിക്കുത്തി പറയുന്നതുകേട്ടപ്പോൾ ചിരിവന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല…

“”…സസ്പെൻഷനല്ലേൽ പിന്നെ നീയെന്തിനാ നാളെമുതല് ലീവാക്കിയെ..?? നമ്മളൊരാഴ്ച്ചയ്ക്കുള്ളിൽ പോവോന്നല്ലേ പറഞ്ഞിരുന്നേ… എന്നിട്ടെന്താ പെട്ടെന്ന്..??”””

“”…എന്താ ഇഷ്ടായില്ലേ..?? ഇഷ്ടായില്ലേ വേണ്ട… പോവണ്ട… ഞാൻ വിളിച്ചു ലീവ്ക്യാൻസൽ ചെയ്തോളാം..!!”””

“”…അയ്യോ.! അതൊന്നുംവേണ്ട… എന്നാലും ഇത്രേന്നാൾക്കുശേഷം വീട്ടിലേയ്ക്കു പോവുവാന്നൊക്കെ പറയുമ്പോൾ ചെറിയൊരു വല്ലായ്ക..!!”””

“”…അതുപിന്നെ കാണാണ്ടിരിയ്‌ക്കോ..?? അമ്മാതിരി അലമ്പുണ്ടാക്കീട്ടല്ലേ ഇങ്ങോട്ടേയ്ക്കു പോന്നേ..!!”””

“”…ആരലമ്പൊണ്ടാക്കി..?? ഞാനോ..?? ഓരോന്നൊക്കെ കാട്ടിക്കൂട്ടി പെട്ടീംപാഴ്സലു ചെയ്തുവെച്ചു നിന്നപ്പോ കൂടെറങ്ങിവന്ന എന്നോടിങ്ങനെതന്നെ പറേണോടി..!!”””_
ഞാൻ ഗിയർ ചേഞ്ച്‌ചെയ്ത് ആക്സിലറേറ്റർ കൊടുക്കുന്നതിനിടയിൽ പറഞ്ഞതും അവളെന്റെ
വയറിലൂടെ കൈ ചേർത്തുപിടിച്ചു…

“”…അങ്ങനെ അലമ്പൊണ്ടാക്കിയാലേ അതാർക്കു വേണ്ടിയാ..?? ഞാനെനിയ്ക്കുവേണ്ടി അങ്ങനൊരു
പൊല്ലാപ്പുമൊണ്ടാക്കീട്ടില്ല..!!”””

Leave a Reply

Your email address will not be published. Required fields are marked *