“”…എപ്പഴുമോ…?? ഇപ്പോളിതു കഴിച്ചാ മതീന്നല്ലേ പറഞ്ഞുള്ളൂ…??”””
“”….പിന്നവിടന്നു ഡ്രെസ്സെടുത്തപ്പഴോ…?? നിന്റിഷ്ടത്തിനല്ലേ എടുത്തേ…എന്റിഷ്ടോന്നും നോക്കീലാല്ലോ..!!”””
“”…നോക്കീല… അതേ… അതൊരു കുഞ്ഞിനിടേണ്ട ഡ്രെസ്സാ…. അല്ലാണ്ട് എന്റോടൊള്ള വാശിതീർക്കാനൊള്ള സാധനോല്ല…. അതോണ്ടെടുത്തില്ല..!!”””
“”…അപ്പെന്റോടൊള്ള വാശിയ്ക്കു നെനക്കു നിന്റിഷ്ടത്തിനെടുക്കുന്നേ കൊഴപ്പോല്ലാ…?? “””
“”…അതിന് എന്റിഷ്ടത്തിനുവല്ല എടുത്തേ…!!”””
“”…പിന്നെ…??”””
“”…അവടെ നിന്ന സെയിൽഗേളില്ലേ… ആ കുട്ടിയോടു പറഞ്ഞെടുപ്പിയ്ക്കയാ ചെയ്തേ..!!”””_ അവളു പറഞ്ഞതുകേട്ടതും ഇതെന്തു ജീവിയെന്നമട്ടിൽ ഞാനവളെനോക്കി….
“”…എന്നാലുമതു വേണ്ടാരുന്നു മിന്നൂസേ…. നീയെടുത്ത തന്നായ്രുന്നു നല്ലത്..!!”””_ പൊട്ടിവന്ന ചിരിയടക്കിക്കൊണ്ടു ഞാൻപറഞ്ഞതും ഉണ്ടക്കണ്ണുരുട്ടിയവളെന്നെ തുറിച്ചുനോക്കി…
അടുത്തനിമിഷം അവളെഴുന്നേറ്റ് ഇടതുകൈകൊണ്ടെന്റെ മുടിയ്ക്കു പിടിച്ചുവലിച്ചു…
“”…ആഹ്… വിട്രീ… എടീ നോവുന്നെടീ..!!”””_ എന്നൊക്കെ പറഞ്ഞൊന്നുകേണപ്പോൾ ചുറ്റുമുള്ളവർ ശ്രെദ്ധിച്ചതിനാലാവണം അവൾ മുടിയിൽനിന്നും കയ്യെടുത്തു തിരിച്ചിരുന്നു…
“”…കിറുക്കി…!!”””_ വീണ്ടുമെന്നെ തുറിച്ചുനോക്കിയിരുന്ന മീനാക്ഷിയെ പതിഞ്ഞസ്വരത്തിൽ വിളിച്ചതും അവൾടെ ചുണ്ടിലും ചിരിപരന്നു…
“”…എന്നേം നോക്കിയിരിയ്ക്കാണ്ട് കഴിയ്ക്ക് ചെക്കാ…!!”””- അവൾ കഴിയ്ക്കുന്നതിനിടയ്ക്കു പറഞ്ഞതും ഞാൻ മുന്നിലെ പ്ലേറ്റിലേയ്ക്കു തല കുമ്പിട്ടു…
“”…ഡാ കുട്ടൂസേ… നോക്ക്… നോക്ക്… ദേടാ.. ഒരടിപൊളി പീസ് പോണു..!!”””_ അത്രയുംനേരം മിണ്ടാതിരുന്നു കഴിച്ചവൾ ഒരു പെണ്ണടുത്തുകൂടിപോയതും സ്ഥലകാലബോധമില്ലാണ്ടുറക്കെ പറഞ്ഞു…