എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

ഇങ്ങനേമുണ്ടോ ജന്മങ്ങളെന്നാവും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക…

“”…എന്തായാലുമാ ഡയലോഗങ്ങു പൊളിച്ചു മിന്നൂസേ…. അല്ലേലുമവൾമാർക്കു രണ്ടെണ്ണത്തിന്റാവശ്യമുണ്ടാർന്നു… നിന്നെയെന്തൊക്കെ പറഞ്ഞാ കളിയാക്കിയേ…. ശവങ്ങള്..!!”””_ കലിപ്പുമുഴുവൻ ആക്സിലറേറ്ററിനോടു തീർത്തു ചവിട്ടിവിട്ട മീനാക്ഷിയെനോക്കി ഞാൻപറഞ്ഞു…

“”…നീ പോടാ… എന്റോടെ മിണ്ടണ്ട നീയ്… അവൾമാർക്കൊപ്പംനിന്നെന്നെ കളിയാക്കീമെച്ച് പക്ഷഞ്ചേരാമ്മന്നാ കിട്ടുമെന്റടുക്കേന്ന്..!!”””_ എന്നൊന്നു നോക്കുകപോലും ചെയ്യാണ്ടാണവളതു പറഞ്ഞത്…

“”…പിന്നെ..?? അലവലാതിത്തരോമ്പറഞ്ഞിട്ട് കൂടെനിയ്ക്കാം… ഞാനപ്പോളങ്ങനെ നിന്നോണ്ടു വല്യ പ്രശ്നോന്നുമില്ലാണ്ടു കാര്യങ്കഴിഞ്ഞു… അല്ലേ പെമ്പിള്ളാരെ പൊതുസ്ഥലത്തു വെച്ചു കമന്റടിച്ചാലെന്താ ശിക്ഷേന്നൊക്കെ അറിയാവോ..??”””_ ഞാൻ ചിരിയടക്കി ചോദിച്ചതും എന്നെയൊന്നു തുറിച്ചുനോക്കി…

പിന്നൊന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു…

കുറച്ചു കഴിഞ്ഞു ഞാനതേക്കുറിച്ചൊന്നും മിണ്ടുന്നില്ലെന്നു കണ്ട അവളെന്നെയൊന്നു പാളിനോക്കി…

“”…കാണാങ്കൊള്ളാവുന്ന പെമ്പിളേളരൊക്കെ വന്നാ ഞാൻ ഫ്രെണ്ട്… ഇനിയൊലിപ്പിച്ചോണ്ടെന്റടുത്തു വാട്ടാടാ… കോഴീ… കാട്ടുകോഴീ..!!”””

“”…അതു ഞാൻ കോഴിത്തരങ്കാണിച്ചൊന്നുവല്ല മിന്നൂസേ… അവളുമാരെ വെറുതെ വെറുപ്പിയ്ക്കെണ്ടെന്നു കരുതീട്ടാ…. നീ ഷെമി… പെണക്കമ്മാറ്റാൻ വേണേ ഞാനൊരുമ്മ തരാം..!!”””_ ഞാനവളെ നോക്കി വെടക്കുചിരിയോടെ പറഞ്ഞതും മീനാക്ഷിയുമൊന്നയഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *