അവള് തൊടീച്ചില്ല… സിനിമയും കഴിഞ്ഞു സന്ധ്യയ്ക്കു ഫ്ലാറ്റിലെത്തിയപ്പോഴേയ്ക്കും മീനാക്ഷിയാകെ റ്റയേഡായി…
എന്നോടൊരു ഗുഡ്നൈറ്റും പറഞ്ഞു കട്ടിലിലേയ്ക്കു കമ്ഴ്ന്ന സാധനം അപ്പോൾതന്നുറങ്ങുവേം ചെയ്തു…
വെളുപ്പിനു പതിവുപോലുള്ള അലാംകേട്ട് ഞെട്ടിയെഴീച്ച ഞാൻ നോക്കുമ്പോൾ ബെഡിന്റെ സൈഡിലെ കുഞ്ഞുടീപ്പോയുടെ പുറത്തിരുന്ന ടൈംപീസെന്റെ ചെവിയുടെ ഭാഗത്തിരിയ്ക്കുന്നു…
അതെടുത്തങ്ങനെ വെച്ചതും പോരാഞ്ഞിട്ടൊന്നുമറിയാത്ത പോലെ കുണ്ടീംപൊക്കി ചെരിഞ്ഞുകിടന്ന അവളെയൊരു തൊഴികൊടുക്കാനാ ആദ്യംതോന്നീത്…
പിന്നതുപോലെ തിരിച്ചുകിട്ടുന്നതും വാങ്ങണോലോന്നോർത്തപ്പോ ഞാൻ സ്വയംപിന്മാറി…
നേരേയെഴുന്നേറ്റു ബാത്‌റൂമിൽപോയി ഫ്രഷായി തിരിച്ചുവരുമ്പോളും ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞിനെ പോലെ തലയിണയെയും ചുറ്റിപ്പിടിച്ചുറങ്ങുവാർന്നു മീനാക്ഷി…
“”…ആഹാ.! എന്റെ ഉറക്കോങ്കളഞ്ഞേച്ച് ഒന്നുമറിയാത്തപോലെ കിടന്നൊറങ്ങുന്നോടീ ശവമേ..??”””_ ചോദിച്ചതും നിമിഷനേരത്തിനുള്ളിൽ അവൾടെ കാലിൽപിടിച്ചു പുറത്തേയ്ക്കു വലിച്ചു…
“”…ആഹ്..!!”””_ എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ ഞെട്ടിയുണർന്നു പരവേശത്തോടെ ചുറ്റുംനോക്കിയതും അവൾടപ്പോഴത്തെ എക്സ്പ്രെഷൻ കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു…
“”…ങ്… ങ്ഹൂം..!!”””_ ഉറക്കംപൊളിഞ്ഞ ദേഷ്യവുംസങ്കടവും സഹിയ്ക്കവയ്യാതെ മീനാക്ഷി കണ്ണുതിരുമ്മിക്കൊണ്ടു ചിണുങ്ങിയതും ഞാനവളെ വലിച്ചുപൊക്കി തോളത്തേയ്ക്കിട്ടു…
“”…എടാ പട്ടീ… വിഡ്രാ… ഞാനൊന്നൊറങ്ങട്ടെടാ…. പ്ലീസ്…!!”””_ എന്റെ തോളത്തുകിടന്നു കൈകാലിട്ടടിച്ചുകൊണ്ടവൾ പറഞ്ഞെങ്കിലും അതൊന്നും മൈൻഡുചെയ്യാതെ ഞാനവളേംകൊണ്ടു ഫ്ലാറ്റിനുപുറത്തിറങ്ങി…