എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

പിന്നെയവളേങ്കൂട്ടി പുറത്തിറങ്ങുമ്പോൾ ഫ്ലാറ്റിലെയെന്റെ കുറേ ചങ്കു ചേച്ചിമാരൊക്കെ വന്നു…

അവരോടൊക്കെ യാത്ര പറയുമ്പോൾ ആശേച്ചി അവരുടെ ഫ്ലാറ്റിൽനിന്നുമെന്നെ നോക്കുന്നുണ്ടാർന്നു…

“”…മ്മ്മ്മ്.! ഇതൊന്നുമത്ര നല്ലതല്ല… എനിയ്ക്കത്രേ പറയാനൊള്ളൂ..!!”””_ ആശേച്ചീടെ നോട്ടംകണ്ടിട്ടവൾ മെല്ലെപറഞ്ഞു…

ഞാനതിനു മറുപടിയായി ഒന്നുചിരിച്ചു…

താഴെയെത്തി കൈയിലുണ്ടാർന്ന രണ്ടു ട്രോളീബാഗും ഡിക്കിയിലേയ്ക്കു വെയ്ക്കുമ്പോൾ മീനാക്ഷി കീയുമായി ഡ്രൈവിങ് സീറ്റിലേയ്ക്കു കേറി…

“”…വണ്ടി ഞാനെടുക്കാട്ടോ..!!”””

“”…സന്തോഷം..!!”””_ പറഞ്ഞുകൊണ്ട് കൂടെ കേറിയതും അവൾടടുത്ത ഡയലോഗു വന്നു…

“”….കൂടുതല് സന്തോഷിയ്ക്കൊന്നുമ്മേണ്ട…. ആദ്യത്തെ അമ്പത് കിലോമീറ്ററു ഞാനോടിയ്ക്കും… പിന്നെ നീയോടിയ്ക്കണം… പാവല്ലേന്നു കരുതീട്ടാ… ഏറ്റല്ലോ..?? പറ്റിയ്ക്കല്ലും..!!”””

“”…ആാാഹ്… നോക്കാം..!!”””_ ഞാനെങ്ങും തൊടാത്തമാതിരി പറഞ്ഞപ്പോൾ അവളൊരീണത്തിൽ തലകുലുക്കി…

ഇല്ലേൽ കാണിച്ചുതരാമെന്ന ഭാവമായിരുന്നു മുഖത്ത്…

“”…മിന്നൂസ് വീട്ടിവിളിച്ചുപറഞ്ഞോ… ഇന്നുവരുവാന്ന്…??”””_ വണ്ടി കുറച്ചുനീങ്ങിയപ്പോൾ ഞാൻചോദിച്ചു…

“”…മ്മ്മ്.! പറഞ്ഞായ്രുന്നു… എന്തേ സർപ്രൈസുകൊടുക്കാനെന്തേലും പ്ലാനുണ്ടായ്രുന്നോ..??”””

“”…ഉവ്വ.! അതുമെന്റെ വീട്ടില്.! വിളിച്ചുപറഞ്ഞേച്ചു ചെന്നാത്തന്നെ കേറ്റോന്നൊറപ്പില്ല… അപ്പഴാ സർപ്രൈസ്… പിന്നെ നീയുള്ള ധൈര്യത്തിക്കൂടെ വരുന്നതല്ലേ… അല്ല… നീ നിന്റെ വീട്ടില് പറഞ്ഞായ്രുന്നോ..??”””

Leave a Reply

Your email address will not be published. Required fields are marked *