എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

നിങ്ങൾക്കറിയോ… സത്യത്തിലന്നു പോത്തീസിലുവെച്ചു മീനാക്ഷി പറഞ്ഞതുംകേട്ടു താറുമാറായി തിരിച്ചുവരുമ്പോൾ എങ്ങനെങ്കിലുമീ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടണമെന്നേ എനിയ്ക്കുണ്ടാർന്നുള്ളൂ…

മറ്റെന്നാള് കല്യാണമെന്നവളു പറഞ്ഞസ്ഥിതിയ്ക്ക് നാളൊരുദിവസമ്മാത്രേ എന്തേലുംചെയ്യാൻ മുന്നിലുള്ളൂ… സൊ… നാളെയൊരു
ദിവസങ്കൊണ്ടവളെ തല്ലിക്കൊന്നു കെട്ടിതാഴ്ത്തിയിട്ടാണേലും ഈ കല്യാണമ്മുടക്കണം..!! –
വണ്ടിയിലിരിയ്ക്കുമ്പോൾ മുഴുവനെന്റെചിന്ത അങ്ങനൊക്കെയായ്രുന്നു…

വണ്ടി വീടിന്റെ ഗേറ്റുകടന്നപ്പോൾത്തന്നെ
എങ്ങോട്ടേലുമിറങ്ങി ഓടിയാലോന്നും
കരുതിയിരുന്നയെന്നെ അതിനുപോലും സമ്മതിയ്ക്കാതെ ശ്രീ ചുറ്റിട്ടുപിടിച്ചകത്തേയ്ക്കു
കൊണ്ടുപോയി…

“”…നിനക്കു നിന്റാരേങ്കിലും വിളിച്ചുപറയണോങ്കി പറഞ്ഞോ… നാളെ രെജിസ്ട്രോഫീസിവെച്ച് നിന്റെമോന്റെ കല്യാണമാ..!!”””_ ഹോളിലേയ്ക്കു കയറിയപാടെ അമ്മയോടുത്തരവുപോലെ
വിളമ്പരംപുറപ്പെടുവിച്ച തന്തപ്പടിയെ ഞാൻ വിശ്വാസംവരാണ്ടൊന്നുനോക്കി…
ഇങ്ങേർക്കിതെങ്ങനെ സാധിയ്ക്കുന്നെന്നാണ്…

“”…നാളെയോ..?? മറ്റെന്നാളെന്നു പറഞ്ഞിട്ട്..!!”””_ മീനാക്ഷിപറഞ്ഞുള്ളറിവിൽ
ഞാനെടുത്തടിച്ചുകൊണ്ടാണ് തിരക്കിയത്…

ഉടനെ,

“”…കണ്ടില്ലേടീ… ഞാനപ്പഴേ പറഞ്ഞില്ലേ, അവളോടെപ്പറഞ്ഞാ ഇവനറിയോന്ന്… നെനക്കിപ്പൊ ബോധ്യായില്ലേ..??”””_ ഭാവംമാറിയ തന്തപ്പടി അമ്മയോടുചോദിച്ചശേഷം എന്റെനേരേ തിരിഞ്ഞു…

“”…ഞങ്ങക്കപ്പഴേയറിയായ്രുന്നു… ഡേറ്റുപറഞ്ഞുകഴിഞ്ഞാ നിങ്ങളു രണ്ടുങ്കൂടിയതു
മൊടക്കാമ്പ്ലാനിടോന്ന്… അതോണ്ടാണവളോട് രാജീവൊരു നൊണപറഞ്ഞേ… ഇന്നിനിയിപ്പൊ
വീട്ടിച്ചെല്ലുമ്പഴേ അവളും സത്യമറിയൂ..!!”””_ അങ്ങേരെന്നെനോക്കി പുച്ഛച്ചിരി
ചിരിയ്ക്കുമ്പോഴും എന്താ ഇതിന്റൊക്കെയാവശ്യമെന്നുകൂടി എനിയ്ക്കു മനസ്സിലായില്ല…

Leave a Reply

Your email address will not be published. Required fields are marked *