എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

“”…എന്താടാ… എന്തിനാ കൊച്ചു കിടന്നു വിളിയ്ക്കുന്നേ..??”””_ ന്ന്…

പുള്ളിക്കാരനോടു പിന്നെ മറുപടി കൊടുക്കാതിരിയ്ക്കാൻ കഴിയാത്തതു കൊണ്ടുമാത്രം,

“”…വീട്ടിലെല്ലാരുങ്കൂടൊരു കല്യാണത്തിനുപോയി… അവളുതനിച്ചേയുള്ളൂ… അതാ..!!”””_ എന്നുംപറഞ്ഞു തടിയൂരാൻഞാൻ ശ്രെമിച്ചെങ്കിലും ഉടനെയൊരു തൊലിയൻ അറുത്തുമുറിച്ചൊരു ചോദ്യം;

“”…അപ്പോളവിടൊരു മാച്ചുമുടക്കീട്ടാണല്ലേ ഇവടെയീ ബാറ്റുംകുത്തി നിൽക്കുന്നത്..??”””_ എന്ന്…

അതിനവന്മാരു വീണ്ടും തകർത്തുചിരിയ്ക്കുമ്പോൾ മറുപടിയെന്നോണം എന്റെ വായിൽവന്നത് പുറത്തുപറയാൻ കൊള്ളത്തില്ലാത്തതുകൊണ്ടുമാത്രമാണ് പറഞ്ഞവനെ ചുഴിഞ്ഞൊരുനോട്ടത്തോടെ ഞാനൊതുക്കീത്….

“”…അങ്ങനെയാണേൽ സിദ്ധുവിട്ടോടാ… ബാക്കിനാളെ നോക്കാം..!!”””_ കോച്ചിന്റെയോഡറെത്തി…

എന്നാൽ എനിയ്ക്കതവിടെ പകുതിയിൽനിർത്താൻ താല്പര്യമില്ലാതിരുന്നിട്ടും അവിടെനിന്നവന്മാരുടെയൊക്കെ തൊലിച്ചുവെച്ചമുഖം കാണാൻ വയ്യാത്തതുകൊണ്ട് ഞാനും നിർത്താൻതീരുമാനിച്ചു…

ഗ്രൗണ്ടിൽനിന്നുമിറങ്ങി വണ്ടിയ്ക്കരികിലേയ്ക്കു നടക്കുമ്പോൾപോലും അവന്മാരടങ്ങിയില്ലെന്നതു മറ്റൊരുസത്യം…

ഇനി കാര്യമായിട്ടുമിവരെന്നെ കോമഡിപീസ്സായി കാണുന്നുണ്ടോ..?? അതോ ഇനിയെന്തേലും തരത്തിലുള്ള പൂർവ്വവൈരാഗ്യമിങ്ങനെ തീർക്കുന്നതോ..??

എനിയ്ക്കു സംശയം തോന്നാതിരുന്നില്ല…

പക്ഷേ, എന്റെപേര് സിദ്ധാർത്ഥെന്നായതിനാലാവണം മൈരുവിലപോലും ഞാനതിനു കൊടുക്കാതെ പോയത്…

അവിടെന്നെന്നേംകൊണ്ട് ചീറിപ്പാഞ്ഞവണ്ടി വീടിന്റെ ഗെറ്റുകടന്ന് പോർച്ചിലേയ്ക്കഭയം പ്രാപിച്ചതും കാത്തിരുന്നതുപോലെ മീനാക്ഷി വാതിൽത്തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *