എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

എന്നെക്കണ്ടതും രൂക്ഷമായൊന്നു നോക്കിക്കൊണ്ട് മുഖംമാറ്റി നോട്ടം ഭിത്തിയിലേയ്ക്കു തിരിച്ചു…

“”…മ്മ്മ്..?? എന്താണൊരു വിമ്മിഷ്ടം..?? വാളുവെച്ചേന്റെ ക്ഷീണമാണോ..?? എന്നാ പോട്ടികലക്കി കൊറച്ചു കഞ്ഞിവെള്ളമെടുക്കട്ടേ..??”””_ ഒന്നുചൊറിയുന്നതിനൊപ്പം അലമാരയിൽനിന്നും മാറിയിടാനുള്ള ഷോർട്സും ടീഷർട്ടുമെടുത്തതും,

“”…അതൊണ്ടോയ് നീ നിന്റെ തന്തയ്ക്കുകൊടടാ നാറീ..!!”””_ ന്നൊരു ചീറലുകേട്ടു…

“”…ഓ.! അങ്ങേർക്കുവേണേൽ എന്റെ തള്ളകൊടുത്തോളും… എന്നാലെന്റെ മീനാഷിക്കൊച്ചിന്റെ കാര്യമങ്ങനല്ലല്ലോ… എന്തോപറ്റിയാലും നോക്കാനീ സിദ്ധുവേട്ടനല്ലേയുള്ളൂ..!!”””_ ഒരാക്കിയചിരിയോടെ അതുപറയുന്നതിനൊപ്പം കയ്യിലെടുത്ത ഡ്രെസ്സെല്ലാം കസേരയിലേയ്ക്കിട്ട ഞാൻ, ബെഡ്ഡിലേയ്ക്കു ചാടിക്കേറി…

അതിനവളെന്നെ എന്താ ഉദ്ദേശമെന്നമട്ടിൽ തുറിച്ചുനോക്കിയപ്പോൾ,

“”…തടവിത്തരണോ..?? കൈമാറ്റ്..!!”””_ എന്നും പറഞ്ഞുകൊണ്ട് ഞാനവൾടെ വയറിന്റെഭാഗത്തേയ്ക്കു കൈനീട്ടി…

“”…മാറടാ പട്ടീ… ദേ മേത്താണംതൊട്ടാലെന്റെ സ്വഭാവംമാറും… പറഞ്ഞേക്കാം..!!”””_ കിടന്നിരുന്നവൾ ഊർന്ന് മേലേയ്ക്കുകേറിയിട്ട് എന്റെനേരേ കൈചൂണ്ടി…

“”…ഓഹോ.! എന്നാലതൊന്നു കാണണോലോ..!!”””_ ന്നും പറഞ്ഞുകൊണ്ട് ഞാനവൾടെ ഇടുപ്പിലേയ്ക്കു കൈകയറ്റി ഒറ്റപിച്ചുകൊടുത്തു…

ടോപ്പിനു മേലെക്കൂടിയാണേലും പഞ്ഞിപോലുള്ളവയറിൽ കയ്യമർന്നപ്പോളൊരു സുഖം… കയ്യങ്ങട് പൂണ്ടുപോയപോലെ…

ഉടനെ,

“”…വിടടാ പട്ടീ..!!”””_ ന്നും പറഞ്ഞെന്നെ പിടിച്ചുതള്ളിയിട്ട് ബെഡ്ഷീറ്റുവലിച്ചെടുത്ത് ശരീരംമുഴുവനായിപുതച്ച മീനാക്ഷി, ശേഷമെന്റെനേരേ തിരിഞ്ഞ്;

Leave a Reply

Your email address will not be published. Required fields are marked *