വാതിൽചാരിയിട്ടിട്ടുണ്ട്. ഞാൻ അകത്തു ചെന്നു നോക്കുമ്പോൾ, ചുവരിനോട് അഭിമുഖമായി ചരിഞ്ഞാണ് കിടക്കുന്നത്. ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടുണ്ട്, അതിൻറെ പ്രതിഫലം എന്ന നിലയിൽ തേങ്ങുന്ന പ്രതീതി ശരീരത്തിൽ കാണുന്നുണ്ട്. ഞാൻ ചെന്ന് കിടക്കുന്നതിന് അരികിലിരുന്ന് ചുമലിൽ തൊട്ടു, കൈ തട്ടി മാറ്റി. ഞാൻ ബലംപ്രയോഗിച്ച് നേരെ കിടത്തി, കണ്ണുകൾ കരഞ്ഞുകലങ്ങിയിട്ടുണ്ട്. അവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
കിളി: അവർ എന്നെ ഭീഷണിപ്പെടുത്തി കൊണ്ട് പോയതാണ്. ഞാൻ അവരോടൊപ്പം ചെന്നില്ലെങ്കിൽ, മോനെ കൊന്നുകളയും എന്നാണ് അവർ പറഞ്ഞത്. അതു കേട്ടപ്പോൾ എനിക്ക് പേടിയായി.
ഞാൻ: അതൊക്കെ അവരുടെ വെറുമൊരു അഭ്യാസം അല്ലേ. എന്താണ് അടുത്ത പരിപാടി? എൻറെ കൂടെ തിരുവനന്തപുരത്തേക്ക് പോരുന്നുണ്ടോ? ഞാൻ അമ്മുമ്മയോട് ഒന്ന് സംസാരിക്കട്ടെ. നിൻറെ അമ്മ എന്തു പറഞ്ഞിട്ട് പോയി.
കിളി: നമുക്ക് ഇവിടെ വച്ച് വിവാഹിതരാകാം. അമ്മയ്ക്ക് എൻറെ വിവാഹം കാണണമെന്നുണ്ട്. വലിയമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ വല്യമ്മയുടെ കൂടെ നിന്നു കൊള്ളാം, ഓണത്തിന് വരുമ്പോൾ രണ്ടുമൂന്ന് ദിവസം ലീവെടുത്ത് വന്നാൽമതി. ഇവിടെ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ടി വിവാഹിതരാകാം.
ഞാൻ അവളുടെ രണ്ടു കവിളിലും പിടിച്ച് നുള്ളി കൊണ്ട്.
ഞാൻ: എൻറെ പൊന്നു പൈങ്കിളി പറയുന്നതുപോലെ.
അപ്പോഴേക്കും അമ്മുമ്മ കട്ടനുമായി വന്നു. അമ്മൂമ്മയോട് കാര്യങ്ങളെല്ലാം സംസാരിച്ചു. കിളി ഇവിടെ നിൽക്കട്ടെ, ഇവിടെ വെച്ച് കല്യാണം നടത്തിയിട്ട് പോയാൽ മതി എന്ന് അമ്മുമ്മ പറഞ്ഞു. നാട്ടിൽ വച്ച് രജിസ്റ്റർ കഴിഞ്ഞ് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് താലികെട്ടും ഇങ്ങനെ തീരുമാനിച്ചു. അന്ന് ഉച്ചയ്ക്ക് തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സുധി വിളിച്ച് രജിസ്ട്രേഷനിലുള്ള അവനോട് ഓണം കഴിഞ്ഞുള്ള ദിവസം രജിസ്റ്ററിനുള്ള എല്ലാം അറേഞ്ച് ചെയ്തു. ഓണം കഴിഞ്ഞ് രജിസ്റ്റർ കഴിഞ്ഞാലും 15 ദിവസം നോട്ടീസ് ബോർഡിൽ ഇട്ട് ആർക്കും ഒബ്ജക്ഷൻ ഇല്ല എങ്കിൽ മാത്രമേ നിയമവിധേയമാകു. സീതയോട് എല്ലാ കാര്യങ്ങളും പറഞ്ഞു, അവൾക്ക് ചേച്ചിയെ കാണണമെന്നുണ്ട്. രജിസ്റ്റർ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇവിടെ വന്നിട്ട് പോകാം എന്ന് ഉറപ്പു കൊടുത്തു. ചെറിയ രീതിയിലുള്ള കല്യാണം ആണെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും ഡ്രസ്സും താലിമാലയും രണ്ടു കൈയിലും ഈ രണ്ടു വളയും വാങ്ങണം. അതിന് കുറച്ചു പൈസ അക്കൗണ്ടിൽ കിടപ്പുണ്ട്. കല്യാണം ഉറപ്പിച്ചപ്പോൾ ദിവസങ്ങൾക്കു പോകാൻ വല്ലാത്ത മടി. ഇതിനിടയിൽ അമ്മാവൻ വിളിച്ചിരുന്നു, അമ്മാവൻ എന്നോട് ഒരുപാട് ചൂടായി. നീയെന്താടാ അമ്മയെ കല്യാണം കഴിക്കാൻ പോവുകയാണോ അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് ദേഷ്യപ്പെട്ടു. എന്തു പറഞ്ഞിട്ടും അമ്മാവൻ വഴങ്ങുന്നുണ്ടായിരുന്നില്ല. നീ അവളെ കല്യാണം കഴിക്കുകയാണെങ്കിൽ ഇനി മേലിൽ അവിടെ കയറി പോകരുത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും ഈ കല്ല്യാണത്തിന് എതിർപ്പാണ്, എന്നാലും ഞാൻ ഇതുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചു. ഞാൻ ചേട്ടനോട് ചേച്ചിയോടും എൻറെ കല്യാണത്തിൻ്റെ കാര്യം പറഞ്ഞു. ഇതുവരെ എൻറെ പെണ്ണിനെ കുറിച്ച് ചേട്ടനോട് ചേച്ചിയുടെ പറയാത്തതിനാൽ, പെട്ടെന്ന് കേട്ടപ്പോൾ അവർക്ക് ആശ്ചര്യം. സീതയോട്