എൻ്റെ കിളിക്കൂട് 18 [Dasan]

Posted by

ഞാൻ: നാളെ രാവിലെ തന്നെ നമ്മൾ ഇവിടെ നിന്ന് പുറപ്പെടുന്നു. ബ്രേക്ക്ഫാസ്റ്റ് ഒക്കെ പുറത്തു നിന്നു. അമ്മയോട് നിൻറെ അമ്മയോടും ഈ വിവരം പറഞ്ഞിട്ടില്ല. അത് നീ തന്നെ പറഞ്ഞേര്. പോകുന്നവഴി വേണമെങ്കിൽ നിൻറെ അമ്മായിയമ്മയെ ഒന്ന് കേറി കാണാം.
എന്നെ നെഞ്ചിൽ ഒന്നു നുള്ളി.
കിളി: വേണ്ട, ഒരു വിഷയം ഉണ്ടാക്കണ്ട.
ഞാൻ: അതൊക്കെ നിൻറെ ഇഷ്ടം.
കിളി: ഏകദേശം എത്ര മണിക്ക് ഇറങ്ങണം. എത്ര ജോഡി ഡ്രസ്സ് എടുത്തു വെക്കണം.
ഞാൻ: എൻറെ കുറച്ച് ഡ്രസ്സ് അവിടെ റൂമിൽ കിടപ്പുണ്ട്, രണ്ടു ജോഡി എടുത്തു വെച്ചേക്കു. നിനക്ക് മൂന്നു ജോഡി എടുത്തോ.
കിളി: എത്ര ദിവസത്തെക്കാണ്?
ഈ സമയം ഒക്കെ എൻറെ നെഞ്ചിൽ രോമത്തിലൂടെ കൈ ഓടിക്കുകയാണ്.
ഞാൻ: ഒരു ദിവസം അല്ലെങ്കിൽ രണ്ട്.
കിളി: സീതയുടെ വീട്ടിലേക്ക് അല്ലേ?
ഞാൻ: അതെ. സമയം നാലു മണി ആകാറായി എന്നു തോന്നുന്നു, മോൾ എഴുന്നേറ്റുപോയി നല്ലൊരു ചായ ഇട്ട് എല്ലാവർക്കും താ.
കിളി എന്നിട്ടും മുനിഞ്ഞ് നെഞ്ചിലേക്ക് തലവെച്ചു കിടന്നു.
ഞാൻ: എടി പെൺകൊച്ചെ, എഴുന്നേറ്റുപോയില്ലെങ്കിൽ നിനക്ക് നല്ല അടി കിട്ടും.
എന്നിട്ടും പോകാൻ കൂട്ടാക്കാതിരുന്ന കിളിയേ ഞാൻ തള്ളിവിട്ടു. അവരുടെ വാതിൽ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്, കിടന്നിരുന്ന ബെഡ് പുതിയ ഷീറ്റ് തിരിച്ചിരിക്കുന്നു. അതിനെ തന്നെ തലയിണ കവറും. അന്ന് ഡ്രസ്സ് വാങ്ങാൻ പോയപ്പോൾ രണ്ടു ബെഡ്ഷീറ്റും അതിൻറെ തലയണ കവറും വാങ്ങിയിരുന്നു. അതിലൊന്നാണ് ഈ വിരിച്ചിരിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ കിളി ചായ ഡൈനിംഗ് ടേബിളിൽ കൊണ്ടുവന്ന് വെച്ചു. അവരുടെ മുറിയുടെ വാതിലിൽ കിളി മുട്ടി വിളിച്ചു, അവർ എഴുന്നേറ്റു വന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിച്ചു, അതിനിടയിൽ കിളി തിരുവനന്തപുരം യാത്ര അവരോട് പറഞ്ഞു. കിളിയുടെ
അമ്മ: നാളെ തന്നെ പോണോ? മറ്റൊരു ദിവസം പോയാൽ പോരെ?
ഞാൻ: മറ്റൊരു ദിവസം ആകുമ്പോൾ, എനിക്ക് ജോലിക്ക് പോകേണ്ട ദിവസം ആകും. അതുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ ഞാൻ കിളിയെകൊണ്ട് പോകും.
അമ്മ: എന്നാൽ പിന്നെ അപ്പോൾ പോയാൽ പോരെ?
ഞാൻ: ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ ഒരു വീട്ടിൽ പോകാൻ ഉണ്ട്. നാളെ ചെല്ലാം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്.
അമ്മ: നാളെ പോയിട്ട് നിങ്ങൾ എപ്പോൾ വരും.
ഞാൻ: ഒരു ദിവസത്തെ പ്ലാൻ ചെയ്തിരിക്കുന്നത്, അല്ലെങ്കിൽ അടുത്ത ദിവസം കൂടി നിൽക്കും.
അമ്മ: നിങ്ങൾ വന്നിട്ട് പോകാനാണ് ചോദിച്ചത്.
ഞാൻ: ഏതായാലും രണ്ടാഴ്ച ഇവിടെ നിൽക്ക്, കിളിയെ ഞാൻ കൊണ്ട് പോയിട്ട് പോകാം.
അമ്മ: ഇതുതന്നെ, ഞാൻ നിർബന്ധം പിടിച്ചത് കൊണ്ടാണ്.
ഞാൻ: ഏതായാലും ഞങ്ങൾ പോയിട്ട് വരട്ടെ എന്നിട്ട് തീരുമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *