എൻ്റെ കിളിക്കൂട് 5 [Dasan]

Posted by

 

ഇനി കുളിച്ചു കഴിഞ്ഞു ഇറങ്ങിയാലും ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്ന നേരം ഇതുതന്നെ സംഭവിച്ചാൽ ആ വയ്യാത്ത കാലും വെച്ച് നിലവിളിച്ചുകൊണ്ട് ഓടി അങ്ങോട്ട് വരും. ഇങ്ങനെ ആലോചിച്ച് തിരിക്കുന്നതിനിടയിൽ കുളികഴിഞ്ഞ് സിഗ്നൽ തന്നു, പിടിച്ചുകൊണ്ടുവന്ന് കട്ടിലിൽ ഇരുത്തി കാലുകൾ തുടച്ച് മുകളിലേക്ക് കയറ്റി വച്ചു ആളെ പിടിച്ച് പതിയെ കിടത്തി. എമർജൻസി ലൈറ്റ് എടുത്തു കൊണ്ടുവന്നു ഓഫ് ചെയ്തു മേശമേൽ കട്ടിലിനെ അരികിലേക്ക് നീക്കിവെച്ചു. പുറത്തു നല്ല കാറ്റും മഴയും ഇടിവെട്ടും ഉണ്ട് എപ്പോഴാണാവോ കറണ്ട് പോകുന്നത് അതുകൊണ്ടാണ് എമർജൻസി കട്ടിലിനരികിലേക്ക് നീക്കിവെച്ചത്.

 

ഞാൻ അടുക്കളയിലേക്ക് പോയി എനിക്കുള്ള ചോറും കറികളും പ്ലേറ്റിൽ തന്നെ ഇട്ടു കിളി കിടക്കുന്ന മുറിയിൽ വന്ന് മേശമേൽ വെച്ച് സ്റ്റൂളിൽ ഇരുന്നു കഴിച്ചു. ഇടിവെട്ടിൻ്റെ ശക്തി കൂടിക്കൂടി വന്നു കൊണ്ടിരുന്നു. കഴിച്ച് പ്ലേറ്റുമായി അടുക്കളയിൽ പോയി കിളി കഴിച്ച പാത്രങ്ങളും എൻറെ പ്ലേറ്റും കഴുകി വെച്ച് പായ എടുത്ത് വാതിൽക്കൽ വിരിക്കാൻ ശ്രമിക്കുമ്പോൾ ഒരു അശരീരി “ഇന്നും പേടിച്ച്, എൻറെ വയ്യാത്ത കാലും വച്ച് ഓടിവന്ന് താഴെ കിടക്കണോ, ഇവിടെ ആവശ്യത്തിനു സ്ഥലമുണ്ടല്ലോ”

 

എന്നുപറഞ്ഞ് ആൾ കുറച്ചു ഒതുങ്ങി കിടന്നു. ഞാൻ പോയി അടുക്കളയിലെ ലൈറ്റും പുറത്ത് ലൈറ്റുകളും ആളിനെ ലൈറ്റും ഓഫ് ചെയ്തു വന്നു. ഇന്നലെവരെ അടുക്കളയിൽ ലൈറ്റ് ഇട്ടിരുന്നു. കാരണം എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കാനുള്ള സൗകര്യത്തിനാണ് ലൈറ്റ് ഇട്ടിരുന്നത്. ഇന്നിപ്പോൾ അടുത്തുതന്നെ കിടക്കുമ്പോൾ അതിൻറെ ആവശ്യമില്ലല്ലോ. ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു. ശങ്കിച്ച് ശങ്കിച്ച് കട്ടിലിൻ അരികിൽ ചെന്ന് കിടക്കാനുള്ള സൗകര്യം ഉണ്ടോ എന്ന് നോക്കി കുഴപ്പമില്ല ചരിഞ്ഞ് ഒതുങ്ങി കിടക്കാം. ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ വന്ന് ഓരം ഓരം ചേർന്ന് പുറം തിരിഞ്ഞു കിടന്നു.

 

NB : അഭിപ്രായങ്ങൾ, കുറ്റങ്ങൾ ആയാലും കുറവുകൾ ആയാലും എഴുതി അറിയിക്കണം. ഇത് ടൈപ്പ് ചെയ്തെടുക്കുന്ന തന്നെ വളരെ ബുദ്ധിമുട്ടിയാണ്. അതുകൊണ്ട് വായിച്ച് നോക്കാൻ പലപ്പോഴും പറ്റാറില്ല ആവർത്തന വിരസത എനിക്കും ചില സ്ഥലങ്ങളിൽ തോന്നുന്നുണ്ട്. എന്തായാലും എഴുതുക തുടരണോ? അടുത്ത ഭാഗത്തോട് കൂടി നിർത്തണൊ എന്നുള്ള അഭിപ്രായം പറയണം. അഭിപ്രായങ്ങളാണ് എൻറെ ശക്തി

Leave a Reply

Your email address will not be published. Required fields are marked *