ചൂടിനെ പരിഭവം ഒക്കെ നോക്കി തോർത്തു മുക്കി പിഴിയാൻ ശ്രമിച്ചപ്പോൾ മുറിവു പറ്റിയത് കൊണ്ട് ചെറിയൊരു ബുദ്ധിമുട്ട് എന്നാലും പിഴിഞ്ഞ് ചൂടു പിടിച്ചു അതിനുശേഷം തുടച്ചും കൊടുത്തു തിരിച്ചു പോരുമ്പോഴും മുഖത്തേക്ക് നോക്കിയില്ല. അമ്മയോട് വല്ല സഹായവും വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് സൈക്കിളുമെടുത്ത് ചിറ്റയുടെ വീട്ടിലേക്ക് പോയി.
കുറച്ചുനേരം അവിടെ ഇരുന്ന് കുശലാന്വേഷണം നടത്തി തിരിച്ചുപോന്നു, എത്തിയപ്പോൾ തന്നെ അമ്മുമ്മ എന്നോട് കയർത്തു – ” നീ എവിടെ പോയിരുന്നു, ഇവിടെ ആ പെങ്കൊച്ചിനെ ബാത്റൂമിൽ പോകാൻ ഞാൻ നിന്നെ നോക്കിയിട്ട് കണ്ടില്ല. വന്നത് നന്നായി നീ വേഗം അങ്ങോട്ട് ചെല്ല്” അമ്മൂമ്മക്ക് കാലിനുള്ള ബുദ്ധിമുട്ട് എനിക്കറിയാം അതും വെച്ച് കിളിയെ പൊക്കിയാൽ രണ്ടുപേരെയും എടുത്തുകൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടിവരും. ഞാനുടനെ കിളിയുടെ മുറിയിലേക്ക് കിളിയെ പൊക്കി ബാത്ത്റൂമിൽ ആക്കി പുറത്തിറങ്ങി.
ഈ പ്രശ്നമുള്ളതുകൊണ്ട് എനിക്ക് പുറത്തോട്ട് ഒന്നും പോകാൻ പറ്റാത്ത അവസ്ഥയാണ്. കിളിയുടെ കാലിന് നീര് കുറയുന്നുണ്ട് എന്നാലും നല്ല വേദന ഉള്ളതുപോലെ തോന്നുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ച് ബെഡിൽ കൊണ്ടുവന്നു കാല് തുടച്ച് കിടത്തി. ഞാൻ എൻറെ മുറിയിൽ വന്നു ലൈബ്രറിയിൽ നിന്നും എടുത്ത ഒരു പുസ്തകം വായിച്ചു കിടന്നു.
ഇനി ഇങ്ങനെ വേണം സമയം തള്ളിനീക്കാൻ. പകൽ സമയം മുഴുവൻ പുറത്തു പോകാതെ വായനയിൽ മുഴുകി. പിന്നെ രണ്ടുദിവസമായി ഉള്ള പഴയ ദിനചര്യകൾ തന്നെ. വൈകുന്നേരം വെയിൽ ആറുന്നതിനു മുമ്പ് ഉണങ്ങാൻ ഇട്ടിരുന്ന വസ്ത്രങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് മടക്കി ഓരോരുത്തരുടെ ഭാഗത്തു കൊണ്ടുവന്ന് വെച്ചു. കിളിയുടെ വസ്ത്രങ്ങൾ മടക്കുന്നതിനിടയിൽ എനിക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് ഉണ്ടായി. ഏകദേശം ആറുമണിയോടെ അമ്മുമ്മ ഭക്ഷണം ഒക്കെ റെഡിയാക്കി വെച്ച് ചിറ്റയുടെ വീട്ടിലേക്ക് പോയയുടൻ പുറത്തിറങ്ങി നീളമുള്ള ഒരു കമ്പിനായി ഞാൻ പരതി, അമ്മൂമ്മ ഇന്നലത്തെ ഗ്ലാസ് ഏറൊന്നും അറിയേണ്ടല്ലോ എന്ന് കരുതിയാണ്, അമ്മൂമ്മ പോകാൻ കാത്തിരുന്നത്.
പറമ്പിൻ്റെ അതിരിൽ വേലി അല്ലാത്തതിനാൽ കമ്പ് കിട്ടാൻ പ്രയാസമായിരുന്നു. അങ്ങനെ നിരാശപ്പെട്ട്, ഇന്നും ഗ്ലാസ് കൊണ്ടുള്ള ഏറ് സഹിക്കണം അല്ലോ എന്ന് ഓർത്ത് വീടിനു ചുറ്റും നടക്കുമ്പോഴാണ് വീടിനു പുറകിൽ കിഴക്കുവശമുള്ള നമ്മുടെ തൊഴുത്തിൽ മുകളിൽ വൈക്കോൽ ഇടാൻ ശരിയാക്കിയിരുന്ന തട്ടിന്മേൽ, നേരത്തെ മാറാമ്പൽ അടിച്ചിരുന്ന ബ്രഷിൻറെ ഈറ്റയുടെ കാൽ കണ്ടത്. പഴയ ബ്രഷ് ഊരിക്കളഞ്ഞ് വടി പുറത്തു കിടന്നിരുന്ന പഴയ തുണി കൊണ്ട് തുടച്ചു. ഏകദേശം മൂന്നു മീറ്റർ നീളമുള്ള വണ്ണം കുറഞ്ഞ കമ്പാണത്,