.
അമ്മ എനിക്ക് ഒരു ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു…. ആരെയും കൂടുതൽ ബുദ്ധിമുട്ടിക്കാൻ താല്പര്യ ഇല്ലാത്തതുകൊണ്ട് ഞാനത് ഒപ്പിട്ടു കൊടുത്തു….. മോളെന്നെ മുറിയിൽ.. ജീവിതമവസാനിപ്പിക്കാൻ ശ്രേമിച്ചത് കണ്ടത്
.
.
ഞാൻ…അതൊപ്പിട്ടു കൊടുത്ത ഒരു മാസം തികയുന്നതിനു മുൻപ് തന്നെ അമ്മ വേറെ വിവാഹം കഴിച്ചു…….
.
അപ്പോൾ നേരത്തെ തന്നെ എല്ലാം തീരുമാനിച്ചാണ്……പോയതെന്ന് എനിക്ക് മനസിലായി മാളു… അന്നാണ് അച്ഛൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്….. പക്ഷെ…അന്ന് നിന്റെ മുഖത്ത് കണ്ട ആാാ… അവസ്ഥയാണ്… അച്ഛനെ ഇവിടെ വരെ ജീവിപ്പിക്കാൻ…. പ്രേരിപ്പിച്ചത്……
.
.
.
ഇനിയും നമ്മൾ തോറ്റു കൊടുക്കണോ… മോള്‌പറ…… നമക്ക് ജയിച്ചു കാണിക്കണ്ടേ…..
.
.
ഞാനെന്താച്ചാ… ചെയ്യണ്ടത്……..
.
.അച്ഛനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്…… മോളത്തിന് സമ്മതിക്കണം….
.
എന്താച്ചാ…..
.
.
മോൾടെ കല്യാണം…..
.
.
ഇപ്പൊ വേണ്ട…. നമുക്ക് ഒന്ന് ഉറപ്പിച്ചു വെക്കാം… കൂട്ടത്തിൽ പേരിനൊരു നിശ്ചയവും….. മോൾടെ പഠിപ്പൊക്കെ കഴിഞ്ഞ്…… അവരുടെ സമയവും നോക്കി….. കല്യാണം പതിയെ മതി……..
.
.
അച്ഛാ… അത്……
.
.
മോളെ….. അച്ഛൻ… പറഞ്ഞില്ലേ… മോൾക്കി നല്ലൊരു ജീവിതം നൽകിയാൽ അച്ഛൻ ജയിച്ചതുപോലെയാ…… അജുവിന്റെ കാര്യത്തിൽ അച്ഛന് ശ്രെദ്ധിക്കാൻ പറ്റിയില്ല…. ഇപ്പോൾ കണ്ടില്ലേ….. കുടിച്ചു…. കഞ്ചാവ് വലിച്ചു……. അടിയും ബഹളവുമായി…..
.
.
എന്റെ മോൾടെ ജീവിതവും…. നശിക്കരുത്…. അതുകൊണ്ടാണി… അച്ഛൻ പറയുന്നത്….. എന്റെ മാളു സമ്മതിക്കണം….
നമ്മുടെ കുടുംബത്തിലെ ആ പഴയ സന്തോഷം തിരിച്ചു കിട്ടണ്ടേ……
.
.
വേണം….
.
ആഹ്… അതാ അച്ഛൻ പറഞ്ഞത്……. ദേ നീ അച്ഛനെ നോക്കിക്കേ….. മോളും അജുവിനെ പോലെ അച്ഛനെ അനുസരിക്കാതെ നടന്നാൽ പിന്നെ ഈ അച്ഛൻ ഇണ്ടാവില്ല…. ഓർത്തോ…..
.
.
അച്ഛാ അങ്ങനൊന്നും പറയല്ലേച്ച…. എനിക്ക് സമ്മതമാണ്…. അച്ഛൻ എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ……..
.
.
ശെരി മോളെ…. എനിക്കറിയാം അല്ലെങ്കിലും മാളുണച്ഛനോട് സ്നേഹമുണ്ടെന്ന…. അച്ഛൻ ചിരിച്ചുകൊണ്ടെഴുനേറ്റുപോയി…….
.
.
ഞാനും അച്ഛനെ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തി…….