പെട്ടന്ന് അമ്മയുടെ വിളി താഴെന്ന് കേട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. എനിക്ക് മാത്രം അല്ല അവളക്കും …
അപ്പോൾ തന്നെ അവൾ എന്റെ റൂമിൽ നിന്നും ഇറങ്ങി താഴെക്ക് പോയി…
ശ്ശെ! ഞാൻ ഇപ്പോൾ എന്തൊക്കെയാണ് പറഞ്ഞത് ?… കാര്യം സത്യമാണ് എങ്കിലും അവളോട് അങ്ങനെ ഒക്കെ പറയാമായിരുന്നോ ?…. ഞാൻ എന്ത് പണിയാണ് ഈ കാണിച്ച്ത് ?… എന്ന് ക്കൈ ഞാൻ കട്ടിലേൽ കിടന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് അമ്മുടെ വിളി വീണ്ടും വരുന്നതന്…
ഞാൻ അങ്ങനെ കട്ടിലിൽ നിന്ന് എഴുനേറ്റ് താഴെക്ക് പോയി… അവിടെ ചെന്നപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു… അച്ഛനും ,മായയുടെ അച്ഛനും ഡൈനിംഗ് ടേബിളിൽ ഇരിക്കുവായിരുന്നു.. അമ്മയും മായയും പൊന്നുവും കഴിക്കാൻ ഉള്ളത് ഒക്കെ എടുത്ത അടുക്കളയിൽ നിന്ന് വരുന്നു… ഞാനും പോയി ടേബിളിൽ ഒരു സീറ്റിൽ ഇരുന്നു … അമ്മ മായയിനെയും പൊന്നുവിനെയും കഴിക്കാൻ ഇരുതിയിട്ട് അമ്മ എല്ലാവർക്കുമായിട്ട് വിളിമ്പി തന്നു… പൊന്നു എന്റെ സൈഡിലായിട്ടും മായ പൊന്നുവിന്റെ എതിരായിട്ടും ആണ് ഇരുന്നത്.. അച്ഛനും മായയുടെ അച്ഛനും ( സജീവ്) അത്യാവിശം കുടിച്ചിരുന്നു…
അങ്ങനെ കഴിപ്പിനിടെ അച്ഛൻ നും സജീവ് അങ്കിളും എന്തൊക്കെയൊ സംസരിക്കുന്നുണ്ടായിരുന്നു…
ഒടുവിൽ സജീവ് അങ്കിൾ എന്നോടായി പറഞ്ഞു…
മോനെ നിന്നെ ഞാൻ സമ്മധിച്ചാടാ … വെറും 21-ാം വയസ്സിൽ തന്നെ നീ സെറ്റിൽ ആയല്ലോ…
ഇവിടെ ഒരുത്തി 23 വയസ്സ് ആയി ഇപ്പോഴും പഠിച്ചോണ്ടരക്കുവാണ് … മായയെ നോക്കി അങ്കിൾ പറഞ്ഞു….
ഇത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… എങ്കിലും ഞാൻ അങ്കിളിന് ഒരു പുഞ്ചിരി നൽകിയിട്ട് ആഹാരം കഴിപ്പ് തുടർന്നു..
(മായക്ക് 23 വയസ്സ് ഉണ്ടായിരുന്നോ ?.. ഞാൻ മനസ്സിൽ അലോചിച്ചു ) എന്നിട്ട് മായയെ നോക്കിയപ്പോൾ അവൾ ഒന്നും അറിയാത്ത മട്ടിൽ നിന്ന് ഇരുന്ന് കഴിക്കുകയായിരുന്നു…
പിന്നെ അവർ എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു…
ഞാൻ അങ്ങനെ കഴിച്ച് കഴിഞ്ഞ കൈയും കഴുകിയിട്ട് എന്റെ റൂമിലോട്ട് പോയി ….
റൂമിൽ ചെന്ന ഫോൺ എടുത്തപ്പോൾ രണ്ട് മിസ്സ് കോൾ ഉണ്ട്.. ഓഫിസിൽ നിന്നയിരുന്നു… ഞാൻ തിരിച്ച് ഡയൽ ചെയ്ത് ഫോണുമായി ടെറസ്സിലേക്ക് പോയി…