അങ്ങനെ ചേച്ചി പൊന്നുവിന് കൊടുത്തു… അത് കഴിഞ്ഞ് പൊന്നു മുറിയിൽ നിന്ന് പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു…
ഡിഗ്രിക്ക് ഇംഗ്ലീഷ് ആയിരുന്നു അല്ലെ…
അതെ എന്ന് ചേച്ചി മൂളി…
ഇപ്പോഴും പഠിച്ചേ ണ്ടിരിക്കുവാണ് എന്ന അല്ലെ അച്ഛൻ പറഞ്ഞ് … ഇപ്പോ എന്തുവാണ് ചെയ്യുന്നത്…
ഞാൻ ഇപ്പോൾ പി.ജി. ചെയ്യുവാണ് …. എന്ന് ചേച്ചി പറഞ്ഞ ….
മ്മ്…
ഇപ്പോൾ എന്താ വെക്കേഷൻ ആണോ ?… ഞാൻ ചോദിച്ചു…
ആണ് ഇപ്പോൾ വെക്കേഷൻ ആണ്….
ഞങ്ങൾ അങ്ങനെ കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്ന് … എന്തോ ഞങ്ങൾ പെട്ടന്ന് തന്നെ നല്ല ഫ്രണ്ട്സ്സ് ആയി മാറിയിരുന്…
അങ്ങനെ ഒരു 9.30 മണി അയപ്പോൾ ചേച്ചി ഉറങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞ്…. ചേച്ചി കട്ടിലിൽ നിന്ന് എഴുന്നേറ്റ് ….
എവിടെ കിടക്കുന്നത്…. ഞാൻ ചോദിച്ചു
പൊന്നുവിന്റെ കൂടെ ആണ് ….. എന്ന് ചേച്ചി മറുപടി തന്ന് ….
അങ്ങനെ ചേച്ചി റൂമിൽ നിന്ന് പോയി… ഞാൻ കുറച്ച് നേരം ഫോണ് ഒക്കെ നോക്കിയിരുന്നു ഒരു പത്ത് മണിയോടെ ഉറങ്ങാൻ കിടന്നു. ഇന്ന് സoഭവിച്ചത് കാര്യങ്ങൾ ഒക്കെ ആലോചിച്ച് കിടന്ന് അങ്ങ് ഉറങ്ങി പോയി…
പിന്നെ ഞാൻ എഴുന്നേൽക്കുന്നത് രാവിലെ 7.00 നാണ് … എഴുന്നേൽറ്റ് പ്രഭാത കർമ്മങ്ങൾ ഒകെ കഴിഞ്ഞ താഴെക്ക് ചെന്നു… അവിടെ ചെല്ലുമ്പോൾ അച്ഛനും സജീവ് അങ്കിളും അവിടെ ഇരിപ്പുണ്ടായിരുന്നു….രണ്ടു പേർക്കു ഓരോ ഗൂഡ് മോർണിംഗ് വീതം പറഞ്ഞു നേരെ അടുക്കളയിലോട്ട് വിട്ടു….
അവിടെ ചെന്നപ്പോൾ അമ്മയും ചേച്ചിയും അവിടെ ഉണ്ട് …
എന്താണ് ആവോ ഇത്ര രാവിലെ തന്നെ . എഴുന്നള്ളിയത് … ഒരു പുച്ഛത്തോടെ അമ്മ ചോദിച്ചു..
അല്ല ഇന്ന് ഒന്ന് കമ്പനിയിൽ പോകാം എന്ന് വിചാരിച്ചു …..
ഇതും പറഞ്ഞ് ഞാൻ അവിടെ ഇരുന്ന ഒരു പാത്രവും എടുത്ത രണ്ട് ദോശയും മുട്ടക്കറിയും എടുത്ത അവിടെ ഉണ്ടായിരുന്ന സ്ലാബിൽ കയറി ഇരുന്നു കഴിക്കാൻ ആരംഭിച്ചു….
അതിന് നീ എപ്പഴും 9.30 ന് അല്ലെ കമ്പനിൽ പോകുന്നത് … ഇന്ന് എന്താ ഇത്ര നേരത്തെ ?….