എന്റെ അമ്മെ ഇന്ന് 10 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് … അതിന് ഒന്ന് പ്രിപ്പയർ ചെയ്യാൻ വേണ്ടി ശരത്ത് ( ശരത്ത് എന്റെ കമ്പനിയിലെ മാനേജർ ആണ് ) 8 മണി ആകുമ്പോൾ വരും … അതിന് മുൻപ് ഒന്ന് റെഡിയായി നില്ക്കാo എന്ന് വിചാരിച്ച് …
അങ്ങനെ ഞാൻ കഴിച്ച് കഴിഞ്ഞു തീരാൻ നേരം 2 ദോശ കൂടി കഴിക്കാൻ അമ്മ പറഞ്ഞ…
ഞാൻ വേണ്ട മതി അമ്മെ എന്നും പറഞ്ഞ കയ്യും കഴുക്കി മുകളിലോട്ട് പോകാൻ നേരം സജീവ് അങ്കിൾ പറഞ്ഞു…
ആ മോൻ ഇന്ന് ഓഫിസിൽ പോകുന്നുണ്ടോ ?…
ആ ഉണ്ട് അങ്കിളെ…. എന്താ?…..
ഏയ് ഒന്നുമില്ല …. വെറുതെ ചോദിച്ചു എന്നെ ഉള്ളു… ആ ഞങ്ങൾ ഇന്ന് പോകും മോനെ …..
അത് കേട്ടപ്പോൾ എനിക്ക് എന്തോ സങ്കടം പോലെ തോന്നി… പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ മുറിയിലോട്ട് പോയി…
മുറിയിൽ ചെന്ന് ഫോൺ ടേബിളിൽ നോക്കിയപ്പോൾ അവിടെ ഒന്നും ഇല്ല.. പിന്നെ ആണ് ഓർത്തത് കട്ടിലിൽ കാണും എന്ന് . അങ്ങനെ കട്ടിലിൽ നോക്കിയപ്പോൾ അതാ അവിടെ കിടക്കുന്നു… ഫോൺ എടുത്ത നോക്കിയപ്പോൾ 25 മിസ്സ് കോൾ ശരത്തിന്റെ വക…
അവൻ എന്തിനായിരിക്കും ഇത്രയും തവണ വിളിച്ചത് എന്ന് അലോചിച്ച് കൊണ്ട് അവനെ തിരിച്ചു വിളിച്ചു..
ഹലോ ശരത്തെ എന്താ വിളിച്ചത് ?…
അത് സാറെ ഒരു പ്രശ്നം ഉണ്ട് !….
പ്രശനമോ ! എന്ത് പ്രശ്നം?
അത് സാറെ സ്നേഹ ഹോസ്പിറ്റലിൽ ആണ്….
(സ്നേഹ എന്റെ കമ്പനിയിലേ ഒരു സ്റ്റാഫ് ആണ് .. ഇത് കണക്ക് എന്തെങ്കിലും മീറ്റിങ്ങോ മറ്റോ ഉണ്ടെങ്കിൽ ഞാൻ അവളെ കൊണ്ടാണ് ചെയ്യിക്കാറ് കാരണം അവൾ ഇംഗ്ലീഷിൽ നല്ല ഫ്ലൂവന്റ ആണ് …
ഇപ്പോൾ സ്നേഹ 4 മാസം ഗർഭിണി ആണ് കാരണക്കാരൻ മറ്റ് അരുമല്ല ശരത്ത് തന്നെ ആണ് …. അന്നെ അവരുട വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 2 വർഷം ആവാറായി…)