ഞാൻ : മയൂ ഇവിടെ ഇരുന്നോള്ളൂ ഞാൻ ഇപ്പൊ വരാം
എന്ന് പറഞ്ഞ് ബാഗ് അവിടെ വെച്ച് റിമോട്ട് എടുത്ത് എ സി ഓണാക്കി വാതിലടച്ച് ഞാൻ പുറത്തിറങ്ങി റസിയയുടെ അടുത്തേക്ക് ചെന്നു
ഞാൻ : താൻ എന്താ കോളേജിൽ വരാതിരുന്നത്?
റസിയ : രണ്ടു ദിവസായിട്ട് രാവിലെ നല്ല തിരക്കാണ്
ഞാൻ : മം.. ആ ഇനി എന്തായാലും പ്രശ്നമില്ല നാളെ മുതൽ രാവിലെ ബില്ലിങ്ങിലേക്ക് ഒരാള് വരും
റസിയ : ആ കൂടെ വന്ന ചേച്ചിയാണോ?
ഞാൻ : ആ മഞ്ജുന്റെ ആന്റിയാണ്
റസിയ : ആണോ, അതേതായാലും നന്നായി, രമ്യ മാഡം ഇനി എന്നാ വരുന്നത്?
ഞാൻ : രണ്ടാഴ്ച കഴിയും, ശരി ജോലി നടക്കട്ടെ
അവിടെ നിന്നും കൂളറിനടുത്തു ചെന്ന് ഒരു കോളയും എടുത്ത് പൊട്ടിച്ച് ഓഫീസ് റൂമിലേക്ക് ചെന്നു, കോള മയൂന്റെ മുൻപിൽ വെച്ച് ഓഫീസ് ചെയറിൽ ഇരുന്ന്
ഞാൻ : കുടിക്ക്…
മയൂഷ : മം..
മയൂഷ കോള കുടിക്കും നേരം ബാഗ് തുറന്ന് മയൂന്റെ ഫയൽ എടുത്ത് സർട്ടിഫിക്കറ്റ് നോക്കി കൊണ്ട്
ഞാൻ : ആഹാ എം. കോം ആണോ മയൂ
കുപ്പി പകുതിയാക്കി
മയൂഷ : മം… എന്തേയ്?
ഞാൻ : അല്ല ഇത്രയും പഠിപ്പൊക്കെയുണ്ടെന്ന് കണ്ടാൽ പറയില്ല
മയൂഷ : ഹമ്.. പിന്നെ എത്ര പറയും?
ഞാൻ : ഒരു പത്താം ക്ലാസ്സും ഗുസ്തിയും
മയൂഷ : പോടാ… അല്ല നീയാണോ എന്നെ ഇന്റർവ്യൂ ചെയുന്നത്?
ഞാൻ : അതേലോ എന്തേയ് പിടിച്ചില്ലേ?
മയൂഷ : അപ്പൊ വേറെ ആരുമില്ലേ?
ഞാൻ : വേറെ ഇനി ആര് വേണം ?
മയൂഷ : കളിക്കല്ലേടാ…ഇതിന്റെ ഓണർമ്മാരൊന്നുമില്ലേ?
ഞാൻ : അവരൊക്കെ അവിടെയുണ്ട്, മാനേജർ ഞാനല്ലേ അപ്പൊ ഞാനല്ലേ ഇന്റർവ്യൂ ചെയേണ്ടത്
മയൂഷ : ഹമ്… എന്നാ മോൻ ചെയ്യ്
സർട്ടിഫിക്കറ്റ് നോക്കി
ഞാൻ : ഇതിലുള്ളതിനേക്കാളും ഭംഗി നേരിട്ട് കാണുന്നതാട്ടോ
മയൂഷ : അയ്യടാ സോപ്പ്