എന്റെ നിലാപക്ഷി 8 [ ne-na ]

Posted by

അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്.
“ചേട്ടന്റെ കൂട്ടുകാരി ആണ്.”
“എനിക്ക് കണ്ട് നല്ല പരിചയം തോന്നുന്നല്ലോ.”
അംബികാമ്മ ഇടിയപ്പവും പാത്രവും എടുത്ത് ജീനയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
“നീ ഇത് അവന് കൊണ്ട് പോയി കൊടുക്ക്.”
ജീന അപ്പോൾ തന്നെ അതും വാങ്ങി അവിടന്ന് സ്ഥലം വിട്ടു. പിറകെ വിദ്യയും.
“അവൾ ഇതിന് മുൻപും ഒരു ഓണത്തിന് ഇവിടെ വന്നു നിന്നിട്ടുണ്ട് ചേച്ചി, അപ്പോൾ കണ്ട് പരിചയം ഇല്ലാതാകും.”
ഒന്ന് ആലോചിച്ച് കൊണ്ട് അവർ പറഞ്ഞു.
“അഹ്.. ചിലപ്പോൾ അതാകും… അവൾ എന്താ ഇപ്പോൾ ഇവിടെ.”
“ഹരിയുടെ ഓഫീസിൽ ആണ് ജീനയും ജോലി ചെയ്യുന്നേ.. അപ്പോൾ അവൻ ഇങ്ങു വന്നപ്പോൾ അവളും കൂടെ വന്നു.. കല്യാണം കഴിയുന്നവരെ അവളും ഇവിടെ കാണും വിദ്യക്ക് ഒരു സഹായത്തിന്.”
“ജീന.. ക്രിസ്ത്യാനി ആണല്ലേ?”
അംബികാമ്മ ആ ചോദ്യം ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഒന്ന് മൂളി.
വാസുകി അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു.
ശ്രീഹരിയുടെ പാത്രത്തിലേക്ക് ഇടിയപ്പം ഇട്ടുകൊണ്ട് ജീന വിദ്യയോട് ചോദിച്ചു.
“നീ കഴിച്ചായിരുന്നോ?’
“ഇല്ല, നിങ്ങൾ വരാൻ വെയ്റ്റ് ചെയ്യുവായിരുന്നു.”
“എന്നാൽ നീയും ഇരിക്ക്.”
ജീന അവളുടെ പാത്രത്തിലേക്ക് ഇടിയപ്പം ഇടുമ്പോൾ ജീനയുടെ ചെവി നോക്കിക്കോണ്ട് വിദ്യ ചോദിച്ചു.
“നിന്റെ ചെവി എന്ത് പറ്റി, ചുവന്നിരിക്കുന്നു.”
ജീന ശ്രീഹരിയെ ഒന്ന് നോക്കി. അവൻ അത് കേൾക്കാത്ത മട്ടിൽ ഇരിക്കുകയായിരുന്നു.
ജീനയുടെ നോട്ടം കണ്ട് വിദ്യ പറഞ്ഞു.
“വന്നപ്പോൾ തൊട്ട് ചേട്ടനെയും ഞാൻ ശ്രദ്ധിക്കുന്നു. ചെറിയൊരു മൗനത്തിൽ ആണല്ലോ.”
തനിക്കും കൂടി ഇടിയപ്പം എടുത്ത് ഇരുന്നു കൊണ്ട് ജീന പറഞ്ഞു.
“തന്റെ മുൻ കാമുകിയെ കണ്ട് അവളുടെ കൊച്ചിന്റെയും ഭർത്താവിന്റെയും സുഖാന്വേഷണങ്ങൾ നടത്തേണ്ടി വന്ന ഒരാളുടെ മൗനം ആണ് നീ കാണുന്നത്.”
ശ്രീഹരി പെട്ടെന്ന് ചോദിച്ചു.
“നിന്റെ മറ്റേ ചെവിയും ചുവക്കണോ?”
“അപ്പോൾ ക്ലാര ചേച്ചിയെ കണ്ടല്ലേ നിങ്ങൾ?”
രണ്ടുപേരും ഒന്നും മിണ്ടിയില്ല. ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ശ്രീഹരിയുടെ മുഖത്തു ഗൗരവവും.
“ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“ഇപ്പോൾ മനസിലായി നിന്റെ ചെവി എങ്ങനെ ചുവന്നെന്ന്.”
അപ്പോഴേക്കും വാസുകി അവിടേക്ക് കടന്നു വന്നു.
ശ്രീഹരി അവരോടു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *