തുടങ്ങി എന്ന് ഒക്കെ. പക്ഷേ ഞാൻ അതൊന്നും കാര്യം ആക്കില്ല. പക്ഷേ അവൾ എന്നോട് ഒന്നും മിണ്ടാറില്ലായിരുന്നു. അങ്ങനെ ഒരു വർഷം കിടന്നു പോയിരിക്കുന്നു. എനിക്ക് 19വയസ്സ് ആയി അത് ക്ലാസ്സിൽ നല്ല രീതിയിൽ ആഘോഷിച്ചു. പുതിയത് ആയി എന്നെ ഡിപ്പാർട്മെന്റ് സെക്രട്ടറി ആയി തിരഞ്ഞെടുത്തു. എല്ലാവരുടെയും സപ്പോർട്ടിൽ തന്നെ ആയിരുന്നു ഞാൻ ആയത് അല്ലാ എന്നെ ആക്കിയത്. ദേവിക മൊത്തത്തിൽ കൂൾ ആണ്. എന്തൊ എന്റെ മനസ് ആ ശത്രു നോട് ഇഷ്ടം തോന്നാൻ തുടങ്ങി ഇരിക്കുന്നു. ഏറ്റവും വലിയ സപ്പോർട്ട് കാവ്യാ ആയിരുന്നു. കാവ്യാക് കാര്യം മനസിലായി ദേവികക് എന്നോട് ഇഷ്ടം ആണെന്ന്. പല്ലപ്പോഴും അവൾ ഡയറക്ടർ ആയി കാര്യം പറയാതെ കാവ്യാ വഴി അവൾ എന്നെ അറിയിക്കാൻ നോക്കുന്നത് കാവ്യാ ആയ ഡീറ്റെക്റ്റീവ് ന് മനസിലാക്കാൻ കഴിഞ്ഞു.
അങ്ങനെ ജൂൺ മാസങ്ങളിലെ മഴ നന്നായി പെയ്തു എല്ലാ കുളവും പുഴയും തോടും ഡാം എല്ലാം നിറച്ചു എന്ന് വേണേൽ പറയാം. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.
അങ്ങനെ ആദ്യം ആയി ഞങ്ങൾ പ്രളയം എന്താണെന്ന് അറിഞ്ഞ ദിവസം ആയിരുന്നു വന്നേ. ആഗസ്റ് 15തീയതി കോളേജിൽ എത്തി ഞാൻ അപ്പൊ തന്നെ മടങ്ങി കാരണം താഴ്ന്ന സ്ഥലങ്ങൾ ഒക്കെ വെള്ളം കയറി തുടങ്ങി എന്നുള്ള വാർത്ത വന്നതോടെ ആണ്. എനിക്ക് ഒന്നും പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഞാൻ വീട്ടിൽ തന്നെ കയറി നല്ല മഴയും ആസ്വദിച്ചു tv യിൽ ഒരു സൈക്കോ യെ പോലെ ആളുകളുടെ ദുരിതം കണ്ടു അച്ഛനോട് സംസാരിച്ചു ഇരുന്നു.
പക്ഷേ അത് ഒരു മഹാ പ്രളയത്തിന്റെ തുടക്കം ആണെന്ന് അറിയാൻ എനിക്ക് മനസിലാക്കാൻ രാത്രി ആകേണ്ടി വന്നു.
കുട്ടൂകരുടെ വീട്ടിൽ ഒക്കെ വെള്ളം കയറി അവർ ക്യാമ്പിലേക് മാറി എന്നൊക്കെ കേട്ടപ്പോൾ ആകെ ഒരു ഇതായി.
കാവ്യാ വിളിച്ചപ്പോൾ അവൾ ഒക്കെ അവരുടെ സ്വന്ത കാരുടെ സ്ഥലത്തേക്ക് മാറി എന്ന് പറഞ്ഞു.
അങ്ങനെ എല്ലാവരും സേഫ് ആണെല്ലോ എന്ന് ഓർത്ത് ഞാൻ കിടന്നു.
അങ്ങനെ രാത്രി 12മണി ആയപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റ്.
ദേവിക.
അയ്യോ അവളെ ഞാൻ വിളിച്ചില്ലല്ലോ.
ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പക്ഷേ അപ്പൊ ആണ് എനിക്ക് ഒരു കാര്യം മനസിലായത് അവളുടെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന് ഉള്ളത്.