“മതി ..അത് മതി അത്രയും കേട്ടാല്‍ മതി എനിക്ക് മറ്റൊന്നും വേണ്ട…ഇനി അങ്ങോട്ട് ഒന്നിനെ കുറിച്ചും നീ ആകുലപ്പെടെണ്ട…ഞാന്‍ ഉണ്ട് എന്തിനും കൂടെ…ഒരിക്കലും നിന്നെ എവിടെയും ഞാന്‍ ഉപേക്ഷിച്ചു പോകില്ലാ…എനിക്ക് വേണ്ടി ജനിച്ചവളാണ് നീ ..ഏട്ടന്‍ അതിനൊരു നിമിത്തം ആയി എന്ന് മാത്രമേ ഉള്ളു”
അത്രയും പറഞ്ഞപ്പോഴേക്കും കൈകള്‍ അവനു നേരെ കൂപ്പി വിതുമ്പി നിന്നു ഗായത്രി…ജിത്തു അവളുടെ കൈകളില്‍ പിടിച്ചു കൊണ്ട് അരുതെന്ന് തലയാട്ടി എന്നിട്ട് അവളെ വാരി പുണര്‍ന്നു …അവന്‍റെ മാറില്‍ കിടന്നു അവള്‍ വിതുമ്പിയപ്പോള്‍ പക്ഷെ അതത്രയും അവളുടെ സന്തോഷത്തിന്‍റെ സുരക്ഷിതത്വത്തിന്റെ കണ്ണ് നീരുറവ ആയിരുന്നു….
അന്ന് രാത്രി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ഗായത്രിയെ ജിത്തു മുറിയിലേക്ക് പറഞ്ഞയച്ചു…അവളുടെ മുഖത്തും അത്ഭുതം വരാതിരുന്നില്ല…കാമം നിറഞ്ഞ അവന്‍റെ അവളോടുള്ള ചിന്ത വിട്ടൊഴിഞ്ഞിരുന്നു…അവന്‍റെ മനസു നിറയെ അവന്‍റെ ഏട്ടത്തിയമ്മയോട് അല്ല അവന്‍റെ പെണ്ണിനോട് അടങ്ങാത്ത ഒരിക്കലും വറ്റാത്ത നിര്‍മലമായ സ്നേഹമായിരുന്നു..
അതുകൊണ്ടാണല്ലോ അവന്‍റെ ആയിട്ട് കൂടെ അവളെ സ്പര്‍ശനം കൊണ്ട് പോലും കളങ്കപ്പെടുത്താതെ അവന്‍ അന്നാ രാത്രിയില്‍ മുറിയില്‍ നിന്നും തിരിച്ചയച്ചത്…പക്ഷെ അവളെ ശല്യം ചെയ്യാന്‍ ആരും ഇനി ആ റൂമില്‍ കയറില്ല എന്ന് ഉറപ്പു വരുത്താനും ജിത്തു മറന്നില്ല..
പിറ്റേന്ന് രാവിലെ അല്‍പ്പം വൈകിയാണ് അവന്‍ എണീറ്റത്…അതും അവളുടെ ശബ്ദം കേട്ടുക്കൊണ്ട്…അവന്‍ പതിയെ കണ്ണുകള്‍ തുറന്നു…കുളിച്ചു കുറി തൊട്ടു ഈറനണിഞ്ഞു കിടക്കുന്ന മുടിയില്‍ തോര്‍ത്ത് ചുറ്റി കെട്ടി വച്ചു..നെറുകയില്‍ സിന്ദൂരവും ചാര്‍ത്തി മനോഹരമായ സെറ്റ് സാരിയുടുത്തു കൈയില്‍ ഒരു ഗ്ലാസ് ചായയുമായി ചിരിച്ച മുഖത്തോടെ ഗായത്രി….
മനസില്‍ അവളോടുള്ള സ്നേഹം പ്രണയം വാത്സല്യം കരുതല്‍ ഇതെല്ലാം ഒറ്റയടിക്ക് റോക്കറ്റ് വിട്ടതിനേക്കാള്‍ വേഗത്തിലാണ് ജിത്തുവിന്‍റെ മനസില്‍ നിറഞ്ഞു കയറിയത്…അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു.
“എണീക്ക് ..നേരം ഒരുപാടായി…എത്രയാ ഈ ഉറങ്ങി കൂട്ടുന്നെ…ദെ അമ്മ അപ്പുറത്ത് വിളിക്കുന്നു…”
വളരെ നേര്‍ത്ത ശബ്ധത്തില്‍ എന്നാല്‍ അതിനേക്കാള്‍ ഏറെ സ്നേഹത്തോടെ ഗായത്രി പറഞ്ഞു…അവളുടെ ആ മുഖം അവളുടെ കണ്ണുകളിലെ സ്നേഹം…കോരികുടിക്കാന്‍ തോന്നി ജിത്തുവിന് പക്ഷെ ആയിട്ടില്ല അങ്ങനെ ചെയ്യാന്‍ പാടില്ല….അവളെ താന്‍ പൂര്‍ണമായും സ്നേഹിക്കുന്നു എന്നവള്‍ക്ക് ബോധ്യമാകണം..അവളായിട്ട് തരുമ്പോള്‍ മതി എന്തും….ആഹാ അന്തസ്…ജിത്തുവിന് സ്വയം അഭിമാനം തോന്നിയ നിമിഷം…
“ഞാന്‍ വരാം…ചായ അവിടെ വച്ചേക്കു…”
“ഉം ശെരി..”
“അമ്പലത്തില്‍ പോയോ?”
“ഉം”