മഴ അസ്വദിക്കാലോ…..
നിനക്ക് മുഴുത്ത വട്ടാ, ഈ പതിരാത്രിയിലല്ലേ മഴ ആസ്വദിക്കണേ……..!
നീ വാ, എന്റെ ഒരു ആഗ്രഹമല്ലേ….
ബാൽക്കണിയിലെ റയിലിൽ ചാഞ്ഞ്, പരസ്പരം ഇറുകെ പുണർന്ന് ഞങ്ങളരിരുവരും അല്പ നേരം അങ്ങനെ നിന്നു…
ശക്തമായ മഴ….മണ്ണിനു പുതുമഴയുടെ ഗന്ധമായിരുന്നു….
പച്ചമണ്ണിന്റെ ചൂര് എന്റെ മൂക്കിൽ അടിച്ചുകയറി……
ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഇന്നലെവരെ
വരണ്ടുണങ്ങിയ മണ്ണിനെ നനയിച്ച പ്രകൃതിയുടെ മാറ്റം……
പലപ്പോഴും മണ്ണും മഴയും പ്രണയത്തിലായിരുന്നോ എന്ന്
തോന്നിപ്പോകാറുണ്ട്. മണ്ണിനു ദാഹിക്കുമ്പോഴെല്ലാം മഴ
പ്രണയമായി ഭൂമിയിൽ പെയ്തിറങ്ങാറുമുണ്ട്…..!
ടീ, ആസ്വദിച്ചു കഴിഞ്ഞോ.?….
ഇല്ലടാ പൊട്ടാ………..
“”ആർത്തലച്ചുപെയ്യുന്ന ഈ മഴയിൽ
നമ്മുടേത് മാത്രമായ ആ കൊച്ചു മുറിയിൽ
കാമ ഭോഗങ്ങൾക്കുമപ്പുറം നിന്റെ ചൂടേറ്റു
ഇടിമുഴക്കങ്ങളിൽ ഇറുക്കിയണച്ച്
ആ നെഞ്ചിൽ തുടിക്കുന്ന പൈതലായ്
തലചായ്ച്ചു ഉറങ്ങുമ്പോഴാണ്
ഈ മഴ എന്നിൽ പൂർണ്ണയാകുന്നത്………”‘
:^(……………………………………………………..)^: