അയ്യോ അതോർത്ത് ചേട്ടൻ ടെൻഷൻ അടിക്കണ്ടാ. എന്റെ പഠിപ്പ് കഴിയാൻ എന്തായാലും ഒരു നാലഞ്ചു കൊല്ലാവും.(എന്റെ കുരുത്തംകെട്ട പെങ്ങള് എന്റെ പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു)
നീ ഞാൻ പറഞ്ഞത് കേട്ടാ മതി ഇങ്ങോട്ടുന്നും പറയണ്ടാ. നാളെ രാവിലെ അമ്മാവൻ വരും നീ വെറുതെ കൂടെ പോയാൽ മതി, ബാക്കിയെല്ലാം അമ്മാവൻ നോക്കിക്കൊള്ളും..അതും പറഞ്ഞു ‘അമ്മ അടുക്കളയിലേക്ക് നീങ്ങി…
ഇനി പറഞ്ഞിട്ട് കാര്യമില്ല…..ന്തായാലും ഒരു പെണ്ണ് കെട്ടിയേക്കാം……..
ടീ…അമ്മു ഇങ്ങു വന്നേ.?
എന്താ ഏട്ടാ……
അതേ നിന്റേല് പെണ്ണിന്റെ ഫോട്ടോ വല്ലതും ഉണ്ടോ.?
ഏത് പെണ്ണുന്റെയാ ഏട്ടാ…..
ടീ…പോത്തെ, നാളെ ഞാൻ പെണ്ണ് കാണാൻ പോകുന്നില്ലേ അതിന്റെ.?
ഓഹ്..അതിന്റെ… ആ പെണ്ണിന്റെ ഫോട്ടോ ഒന്നും ഇല്ല…..
അല്ല ഇത്ര നേരം കല്യാണമേ വേണ്ടെന്ന് വച്ച ആള് ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ.?
ഒന്നുമില്ല വെറുതെ ചോദിച്ചതാ…
ഇതുവരെ കാണിച്ചത് ചുമ്മാ ജാഡ ആയിരുന്നല്ലേ.
പോടീ…………… പോയി ചേട്ടന് ഒരു കപ്പ് ചായ എടുത്തേച്ചും വാ…
അയ്യടാ. തന്നത്താനങ്ങ് പോയി കുടിച്ചാ മതി. കയ്യിനും കാലിനും പ്രത്യേകിച്ചു കുഴപ്പം ഒന്നുമില്ലല്ലോ…..
ചേച്ചി ഞാൻ പോണ്…….
ഏട്ടത്തി…..
എന്താ മോനെ.?
ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളായിരിന്നു….
പോയി എടുത്ത് കുടിക്കടാ, എനിക്ക് ഇവിടെ നൂറ് കൂട്ടം പണി കിടക്കാ അപ്പഴാ അവന്റെ ഒരു ചായ…
പോടീ, പരട്ടേ…
നീ പോടാ, കള്ള്കൂടിയാ….
കള്ള് കുടിയൻ നിന്റെ മറ്റവൻ പോടീ…
ഞാൻ പോണ്, ആവശ്യമുണ്ടെ താഴെ വന്ന് കുടിചോട്ടാ…അപ്പൊ പോട്ടെ കള്ള് കുടിയാ….
പോടീ…….*&%***°$#**
***************************