ഏട്ടത്തി [VAMPIRE]

Posted by

**********************
ഒരു തിരശീലയിൽ എന്നപോലെ എന്റെ മനസ്സിന്റെ കാലചക്രം പിന്നിലേക്ക് ഓടി മറഞ്ഞു………

പ്രേമിച്ചു കെട്ടണമെന്ന് ആഗ്രഹിച്ചു നടന്നൊരു കാലമുണ്ടായിരിന്നു എനിക്ക്………
പത്ത് മുതൽ കൂട്ടുകാർക്കെല്ലാം ലൈൻ വീണപ്പോൾ ഞാൻ മാത്രം മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ കാത്തിരിന്നു…….

അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ മാവും പൂത്തു…ഐതീഹ്യങ്ങളുടെ ഈറ്റില്ലമായ എന്റെ കൊച്ചു നാട്ടിൻപുറത്തെ ആകെയുള്ള സർക്കാർ സ്കൂളിലെ ഓടിട്ട ക്ലാസ്മുറിയാണ് എന്റെ ആദ്യ ദിവ്യ പ്രണയത്തിന്റെ പശ്ചാത്തലം……

ആതിര……..അന്നാട്ടിൽ ഞാൻ കണ്ട പെൺകുട്ടികളേക്കാൾ ഏറെ സുന്ദരി. അഴകേറിയ ചുരുണ്ട തലമുടി പിന്നിലേക്ക് ചീകിവെച്ച് സ്ലൈഡ് തിരുകി വെച്ചിരുന്നു… തിളങ്ങുന്ന ചന്ദ്രനെപോലെ കൺമണിയിൽ വെള്ളപൂശിയ കണ്ണുകളും. അരയന്നം പോലെ നീണ്ടകഴുത്തഴകുമുള്ള ആ സുന്ദരി , പട്ടയമില്ലാത്ത ഏന്റെ ഹ്യദയത്തിൽ കുടിയേറ്റക്കാരിയായി കുടിലുകെട്ടി താമസമുറപ്പിച്ചു…
അല്ലെങ്കിൽ ഞാനങ്ങനെ ആഗ്രഹിച്ചു……

ടാ…. മനു…… പോയി….ഓള് പോയെടാ…….

എന്താടാ…….

“”ഓൾക്ക് ഓനെയാണിഷ്ട്ടം””….

ആർക്ക്, ആരെ.?

“”ആതിരക്ക്, മിഥുനെ””

ആരാ പറഞ്ഞേ.?

ഞാൻ കണ്ടേന്ന്, ക്ലാസ്സിലെ പിൻബെഞ്ചിൽ ഒറ്റക്കിരുന്ന് രണ്ടാളും ഭയങ്കര ചിരീം വർത്താനോം.

അവര് കൂട്ടുകാരല്ലേടാ അപ്പൊ അങ്ങാനൊക്കെയാ…..

“ഇതിങ്ങനെ വിട്ടാ പറ്റൂലാ നിനക്കിഷ്ടാങ്കിൽ ഇന്ന് ഓളോട് പറയണം”

“ഇന്ന് വേണ്ട, നാളെ പറയാം”

“ഇന്ന് പറയാണം. ഇപ്പോ, അവളുടെ മോത്തുനോക്കി”

ഞാനവന്റെ മുഖത്തേക്ക് നോക്കി. എനിക്ക് പ്രീയപ്പെട്ടതെന്തോ മറ്റാരോ തട്ടിയെടുത്തതിന്റെ നിരാശയും ദേഷ്യവുമാണ് ആ മുഖത്ത്….
ഉച്ചപൊതി മടിയില്ലാതെ പങ്കിട്ടു വാരിയുണ്ണാനും തോളിലൂടെ കൈയിട്ട് കൈചേർത്ത് കൂട്ട് കൂടാനും കൂടെകൂടുന്നവൻ…..
സ്കൂൾ മുറ്റത്തെ മാവിലെറിഞ്ഞ് ക്ലാസ് മുറിയിലെ ഓട് പൊട്ടിച്ച പത്താം ക്ലാസിലെ പിള്ളേർർക്കെതിരെ ഹെഡ് മാസ്റ്റർക്ക് പരാതി നല്കിയതിന് പത്താം ക്ലാസിലെ ആൺപട

Leave a Reply

Your email address will not be published. Required fields are marked *