ഏട്ടത്തി [VAMPIRE]

Posted by

ഒന്നാകെ എന്നെ കൈകാര്യം ചെയ്യാനെത്തിയപ്പോഴും എന്റെ മുമ്പിൽ കയറി അവരെ തടഞ്ഞ് കൈകാര്യത്തിൽ പകുതി
ഏറ്റുവാങ്ങിയതും ഈ പ്രീയപ്പെട്ടവനാണ്. ആ കൂട്ടുകാരനാണ് പറയുന്നത് അവനിഷ്ടമില്ലാതിരുന്ന എന്റെ ഇഷ്ടം ഞാൻ
അവനിഷ്ടമില്ലാത്ത എനിക്കിഷ്ടമായവളോട് തുറന്ന് പറയാൻ….

ടാ..ബെല്ലടിച്ച്‌ ഈ പിരീഡ് ഒന്ന് കഴിയട്ടെ എന്നിട്ട് പറയാം…

അതുമതി.. അതിനപ്പുറം പോണ്ട….

അങ്ങനെ ആ പിരീഡ് കഴിഞ്ഞു. ഉച്ച ഭക്ഷണത്തിനുള്ള സമയമായി….
ഞങ്ങൾ ക്ലാസ്മുറി വിട്ട് വരാന്തയിലേക്കിറങ്ങി ആതിരയെ ലക്ഷ്യമാക്കി നടന്നു….

എന്റെ നെഞ്ചിനകത്ത് പാണ്ടിയും പഞ്ചാരിയും മാറി മാറി കൊട്ടും പോലെ നെഞ്ചിടിപ്പ് തുടങ്ങി.
അവസാനം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി…

ഞാൻ ആതിരയുടെ മുന്നിലാണിപ്പോൾ.
ആദ്യമായിട്ടാണ് അവളോട് സംസാരിക്കുന്നത് തന്നെ…ഒടുവിൽ രണ്ടും കൽപ്പിച്ച്‌ എന്റെ ഇഷ്ട്ടം ഞാനവളോട് തുറന്ന് പറഞ്ഞു……പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നതായിരുന്നു അവളുടെ മറുപടി……..

“”ചേട്ടാ അപേക്ഷ ഞാൻ നിരസിക്കുന്നില്ല. നിലവിൽ എനിക്ക് ഒരു ലൈൻ ഉണ്ട്. അത് പൊട്ടിയാൽ നമുക്കിത് പരിഗണിക്കാം….

അവളുടെ മറുപടി കേട്ടപ്പം ഞാനറിയാതെ ഒന്നു ഞെട്ടി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം……അതിന്റെ ഹാങ്ങോവർ മാറാൻ വർഷങ്ങളെടുത്തു…

പ്രായത്തിന്റെ എല്ലാ കുരുത്തകേടും കൊണ്ട്
നടന്നിരുന്ന സമയം. ഡിഗ്രിക്ക് പഠിക്കുമ്പോ
തന്നെ വായ്നോട്ടത്തിൽ ബിരുദാനന്തര ബിരുദം
കരസ്ഥമാക്കിയവൻ. നിഷ്ട്ടൂരൻ, നിഷ്ക്രിയൻ, ക്ലാസ്സിൽ കേറാത്തവൻ, പൂവാലൻ എന്ന് തുടങ്ങി. സ്ഥാനമാനങ്ങൾ ചില്ലറ ഒന്നും ആയിരുന്നില്ല…

പക്ഷേ ഇതുകൊണ്ടൊന്നും ഞാൻ തോൽവി സമ്മതിച്ചില്ല. എന്റെ പതിവ് കലാപരിപാടി ഞാൻ തുടർന്നുകൊണ്ടേ ഇരുന്നു…

ഒരുത്തി പറഞ്ഞു…..ചേട്ടൻ എന്റെ അങ്ങളയെപ്പോലെയാണെന്ന്….
മറ്റൊരാൾ എനിക്ക് നീ കൂട്ടുകാരനാന്ന്…
പിന്നെയുമൊരുത്തി അയ്യോ ലൈൻ തന്നാൽ വീട്ടിന്നെനിക്ക് തല്ല് കിട്ടും….

അവസാനം കൂട്ടുകാരന്റെ പെങ്ങളോടു തോന്നിയ ഇഷ്ടം മുളയിലെതന്നെ മറ്റൊരു കൂട്ടുകാരൻ നുള്ളിക്കളഞ്ഞു….

“മച്ചാ അവൾ നമ്മുടെ പെങ്ങളല്ലേ. സഹോദരരിയെ
ആരെങ്കിലും പ്രേമിക്കുമോ.?”….

ഞാൻ കരുതി ഇവനാണു ശരിയായ കൂട്ടുകാരൻ. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവൻ എന്ന്…..

മൂന്നാലു മാസം കഴിഞ്ഞു പെങ്ങളെന്നു പറഞ്ഞവളും ആ തെണ്ടിയും കൂടി ഒളിച്ചോടിയപ്പോഴാണു വായാലുളള
പറച്ചിലിന്റെ പെങ്ങൾ മഹാത്മ്യം എനിക്ക് മനസ്സിലായത്…….

Leave a Reply

Your email address will not be published. Required fields are marked *